twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയൊരിക്കലും മമ്മൂട്ടി സേതുരാമയ്യരാകില്ല?

    By Lakshmi
    |

    സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. അഞ്ചാം ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുമെന്നും മമ്മൂട്ടി വിരമിച്ച ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയുടെ കഥാപാത്രത്തെ സഹായിക്കുന്ന പ്രധാന വേഷത്തിലെത്തുമെന്നുമുള്‍പ്പെടെ പലകഥകളും വന്നിട്ടുണ്ട്. പക്ഷേ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടി ഈ ചിത്രത്തില്‍ ഇല്ല എന്നാണ്.

    ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറുകയായിരുന്നുവെന്നും ഹാരി എന്ന സിബിഐ ഓഫീസറായി സുരേഷ് ഗോപിതന്നെയാണ് ചിത്രത്തില്‍ നായകനാകുന്നതെന്നും സ്വാമി വ്യക്തമാക്കി.

    Mammootty

    ഒരിക്കല്‍ക്കൂടി സേതുരാമയ്യര്‍ സിബിഐയുടെ വേഷം അഭിനയിയ്ക്കുന്നതുകൊണ്ട് തന്റെ കരിയറിന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മനസിലാക്കി, ഇക്കാര്യം അണിയറക്കാരോട് തുറന്നുപറഞ്ഞുകൊണ്ടാണത്രേ മമ്മൂട്ടി പിന്‍മാറിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ താന്‍ സേതുരാമയ്യരാകുന്നത് ചിത്രത്തിന് ഗുണം ചെയ്‌തേയ്ക്കുമെങ്കിലും തനിയ്ക്കതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടുവെന്ന് സ്വാമി പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി പുത്തന്‍ സിബിഐ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    സുരേഷ് ഗോപി നായകനാകുന്നു എന്നതുകൊണ്ടുമാത്രം ചിത്രത്തില്‍ ഡയലോഗ് പ്രളയം ഉണ്ടാകില്ലെന്നും ആവശ്യമുള്ളേടത്ത് മാത്രം പഞ്ച് ഡോയലോഗുകള്‍ ഉണ്ടാകുമെന്നും സ്വാമി പറഞ്ഞു. ഇതൊരു പൊലീസ് കഥയല്ലെന്നും സ്വാമി പറഞ്ഞു.

    സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍മാത്രമാണ് ഹാരി എന്ന കഥാപാത്രമായി സുരേഷ് ഗോപി അഭിനയിച്ചത്. പിന്നീട് വന്ന മൂന്ന് ചിത്രങ്ങളിലും സുരേഷ് ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് സ്വാമി പുതിയ ചിത്രത്തിന് തിരക്കഥയെഴുതിയത്, എന്നാല്‍ മമ്മൂട്ടി പിന്‍മാറിയതോടെ സുരേഷ് ഗോപിയുടെ കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ട് കഥമാറ്റുകയായിരുന്നുവത്രേ.

    English summary
    Script Writer SN Swami said that Mammootty has refused to don the role of Sethurama Iyer of CBI series ever again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X