എനിക്ക് പ്രണയം തോന്നിയാല്‍ നേരിട്ട് പറയില്ല: ഫര്‍ഹാന്‍ ഫാസില്‍
ആദ്യ ചിത്രത്തിലൂടെ തന്നെ ഫര്‍ഹാന്‍ ഫാസിലും അഹാന കൃഷ്ണയും പ്രേക്ഷക മനസ്സില്‍ പുതിയ പ്രണയ ജോഡികളായി ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. പ്രണയ രംഗങ്ങള്‍ അധികം കാണിച്ചില്ലെങ്കിലും തീവ്രമായ ഒരു പ്രണയം സ്റ്റീവ് ലോപ്പസില്‍ നിന്നും അഞ്ജലിയില്‍ നിന്നും പ്രേക്ഷകര്‍ അസ്വദിച്ചിട്ടുണ്ട്.
ചിത്രത്തില്‍ സ്റ്റീവ് ലോപ്പസ് അഞ്ജലിയോട് പ്രപ്പോസല്‍ വയ്ക്കുന്നത് തന്നെ വ്യത്യസ്തമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ആരോടെങ്കിലും പ്രണയം തോന്നിയാല്‍ ഫര്‍ഹാന്‍ ഫാസില്‍ സ്റ്റീവ് ലോപ്പസിനെ അനുകരിക്കുമോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിക്കുകയുണ്ട്.

വളരെ ജെനുവിനായിരുന്നു ഫര്‍ഹാന്റെ മറുപടി. എനിക്കൊരു പ്രണയം തോന്നിയാല്‍ ഞാനൊരിക്കലും അത് നേരിട്ട് പറയില്ല എന്നാണ് ഫര്‍ഹാന്‍ പറയുന്നത്. സ്റ്റീവ് ലോപ്പസില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് താന്‍ പ്രപ്പോസല്‍ ചെയ്യുക എന്നും ഫര്‍ഹാന്‍ വ്യക്തമാക്കി.
വളരെ സുരക്ഷിതമായ ഇത്തരം കാര്യങ്ങളില്‍ മുന്നോട്ട് നീങ്ങു. ഇഷ്ടമാണെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഉത്തരം 'നോ' എന്നാണെങ്കില്‍ ഒരു മുന്‍കരുതല്‍ വേണമല്ലോ. അതുകൊണ്ട് മൊബൈല്‍ എസ് എം എസ് വഴിയോ ഇ-മെയില്‍ സന്ദേശം വഴിയോ മാത്രമേ പ്രണയം പ്രപ്പോസ് ചെയ്യു. 'ഇല്ല' എന്ന മറുപടികേട്ട് വെറുതെ ചമ്മണ്ടല്ലോ എന്നതാണ് ഇതിലെ ഗുട്ടന്‍സ്.


Click it and Unblock the Notifications











