ഇന്ദ്രനും പൃഥ്വിയ്ക്കുമൊപ്പം അഭിനയിക്കില്ല, മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ മല്ലിക പേടിക്കുന്നതാരെ?

By Rohini

മക്കള്‍ വലുതായി സിനിമയില്‍ തിരക്കിലായതോടെ മല്ലിക സുകുമാരന്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിയ്ക്കുകയായിരുന്നു. ഖത്തറില്‍ ഹോട്ടല്‍ ബിസിനസൊക്കെയായി തിരക്കിലായികരുന്നു താരപത്‌നി. എന്നാല്‍ ഇപ്പോള്‍ കേരളത്തിലേക്ക് മടങ്ങി വരികയാണ്. മക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മടങ്ങി വരുന്നത് എന്ന് മല്ലിക പറഞ്ഞു.

തിരിച്ചു വന്നാല്‍ സിനിമയില്‍ അഭിനയിക്കും. പക്ഷെ മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കില്ല എന്ന് മല്ലിക പറയുന്നു. അതിന് കാരണം മറ്റൊന്നുമല്ല, നാട്ടുകാരെ പേടിച്ചിട്ടാണ്. അവരു ചോദിക്കില്ലേ, അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന്. എനിക്കിഷ്ടം അവരില്ലാത്ത പടത്തില്‍ അഭിനയിക്കാനാണെന്നും മല്ലിക പറയുന്നു.

 mallika-kids

മക്കള്‍ സിനിമയിലെത്തിയ സമയത്തൊക്കെ അമ്മേ ഇതെങ്ങനുണ്ട് കഥ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഈ ഫീല്‍ഡ് നന്നായിട്ട് പഠിച്ചല്ലോ. ഇനി നമുക്കൊന്നും ഒരു പ്രസക്തിയുമില്ല എന്നാണ് മല്ലികയുടെ പക്ഷം.

പൃഥ്വി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ദ്രജിത്തോ എന്ന ചോദ്യത്തിന് സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്ന വാക്കേ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു മല്ലികയുടെ മറുപടി. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X