»   » പണത്തിന് വേണ്ടി മോശം സിനിമ ചെയ്യില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍

പണത്തിന് വേണ്ടി മോശം സിനിമ ചെയ്യില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍

By: Rohini
Subscribe to Filmibeat Malayalam

വാപ്പച്ചിയുടെ ലേബലിലാണ് സിനിമയില്‍ എത്തിയത് എങ്കിലും ഇതിനോടകം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞു. മലയാളത്തിന് പുറമെ ഇപ്പോള്‍ തമിഴകത്തും ദുല്‍ഖറിന് ആരാധകരുണ്ട്. കുറച്ചു കൂടെ മുന്നോട്ട് പോയാല്‍ ദുല്‍ഖറിനെ ആരാധിക്കുന്ന സെലിബ്രിറ്റികളെ ബോളിവുഡില്‍ കാണാം.

ആര് പറഞ്ഞു ദുല്‍ഖറിപ്പോഴും സേഫ്‌സോണില്‍ നിന്ന് കളിക്കുകയാണെന്ന്, ദാ നോക്കൂ

ചാര്‍ലി എന്ന ചിത്രത്തിലൂടെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരനും താരപുത്രനെ തേടിയെത്തി. പണത്തിന് വേണ്ടി ഒരിക്കലും താന്‍ മോശം സിനിമ ചെയ്യില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി

സിനിമയോടുള്ള പ്രണയം

സിനിമയോടുള്ള പ്രണയമാണ് എന്നെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തിയത് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു

പണത്തിന് വേണ്ടി സിനിമ ചെയ്യില്ല

ഒരിക്കലും പണത്തിനുവേണ്ടി മോശം സിനിമകള്‍ ചെയ്യില്ല എന്ന് പറഞ്ഞ ദുല്‍ഖര്‍, എല്ലാവരുടെയും ആഗ്രഹം അത് തന്നെയായിരിക്കും എന്നും പറയുന്നു

സാഹചര്യങ്ങള്‍ മാറുമ്പോള്‍ ചെയ്തുപോവും

പക്ഷേ, സിനിമയിലെത്തുന്നതോടെ ലൈഫ് സ്‌റ്റൈല്‍ മാറും. ആ ലൈഫ് സ്‌റ്റൈല്‍ നിലനിര്‍ത്താന്‍ വേണ്ടി മോശം സിനിമകള്‍ ചെയ്യേണ്ടതായും വരും. മനപ്പൂര്‍വ്വമല്ലെന്ന് മാത്രം- ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞു

ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കി. ചിത്രം പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

English summary
I will not do film for money says Dulquer Salmaan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam