'നടനെ വിവാഹം കഴിക്കില്ല, നൂറ് ശതമാനം സത്യം'

By Aswathi

മലയാളത്തില്‍ ആദ്യമായി അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രം ഹിറ്റായപ്പോള്‍ തന്നെ ആന്‍ഡ്രിയ ജര്‍മിയയ്ക്ക് പേരുദോഷവും വന്നിരുന്നു. നായകന്‍ ഫഹദ് ഫാസിലുമായുള്ള പ്രണയ ഗോസിപ്പ് പ്രചരിച്ചത് പെട്ടന്നാണ്. ഫഹദുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ആന്‍ഡ്രിയ പറയുമ്പോഴും താന്‍ ആന്‍ഡ്രിയയെ ഇഷ്ടപ്പെട്ടിരുന്നു എന്നായിരുന്നു ഫഹദ് പറഞ്ഞിരുന്നത്. അത് എന്തോ ആകട്ടെ, ഫഹദിപ്പോള്‍ നസ്‌റിയെയും കെട്ടി കുടുംബസ്ഥനാകാന്‍ പോവുകയാണ്.

ആപ്പോള്‍ ആന്‍ഡ്രിയയുടെ കാര്യമെങ്ങനയാ. യുവ സംഗീത സംവിധായകന്‍ അനിരുദ്ധനുമായി ആന്‍ഡ്രിയയ്ക്ക് പ്രണയമുണ്ടെന്നാണ് ഒടുവില്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രിയ പറയുന്നു താന്‍ നടനെ വിവാഹം കഴിക്കില്ലെന്ന്. ഒരു നടനെ വിവാഹം കഴിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്നാണ് താരം പറയുന്നത്. സിനിമയില്‍ ഈ ഇടെ ഇതേ ഫീല്‍ഡിലുള്ളവരെ തന്നെ വിവാഹം കഴിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ആന്‍ഡ്രിയയുടെ പ്രതികരണം.

 Andrea Jeremiah

നടനെ വിവാഹം കഴിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍ പിന്നെ അവരോടൊപ്പം കുടുംബം നടത്തുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല എന്ന് ആന്‍ഡ്രിയ പറയുന്നു. നടന്മാരുടെ ഭാര്യമാരെ ശരിക്കും സമ്മതിച്ചു കൊടുക്കണം. അവരാണ് ശരിക്കും റോക്ക് സ്റ്റാര്‍സ്. ഞാനൊരിക്കലും ഒരു നടനെ വിവാഹം കഴിക്കില്ല. ഇത് നൂറ് ശതമാനം സത്യമാണ്- ആന്‍ഡ്രിയ ഉറപ്പിച്ച് പറയുന്നു.

ലണ്ടനില്‍ തന്നെ സ്ഥിരതാമസമാക്കി ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്ത് അവിടെ തന്നെ സ്ഥിരതാമസമാക്കാനാണ് ആഗ്രഹം എന്ന് നേരത്തെ ആന്‍ഡ്രയി വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ അനിരുദ്ധനുമായി ഉണ്ടായിരുന്ന ലിപ് ലോക്കോ. എല്ലാം സിനിമാമയം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X