»   » പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല: ലെന

പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല: ലെന

Posted By:
Subscribe to Filmibeat Malayalam

തന്റെ പതിനേഴാമത്തെ വയസ്സില്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറിയതാണ് ലെന. ആദ്യ ചിത്രത്തില്‍ നായകന്‍ ജയറാമിന്റെ സഹോദരിയായിരുന്നു. അവിടെ മുതലിങ്ങോട്ട് ഒത്തിരി സപ്പോര്‍ട്ടിങ് റോള്‍സ് കൈകാര്യം ചെയ്തു.

ഇപ്പോള്‍ കുറച്ചു നാളായി നായകന്മാരുടെ അമ്മ വേഷമാണ് ലെനയ്ക്ക്. വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ ജയസൂര്യയുടെയും അമ്മയായി. ഇപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന് അമ്മയാകുന്നു. ഈ ചിത്രം കൂടെ കഴിഞ്ഞാല്‍ താനിനി അമ്മ വേഷം കെട്ടില്ലെന്നാണ് ലെന പറയുന്നത്.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

പതിനേഴാം വയസ്സില്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെനയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളുടെ വേഷമായിരുന്നു.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

സ്‌നേഹത്തിന് ശേഷം ചെറിയ ചെറിയ വേഷങ്ങള്‍ സിനിമയില്‍ ലഭിച്ചു. അതിനൊപ്പം സീരിയലില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ വേഷം ഹിറ്റായതോടെ സിനിമയില്‍ ലെനയ്ക്ക് ഭാഗ്യം തെളിഞ്ഞു.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

ഇപ്പോള്‍ കുറച്ചു നാളായി നായകന്മാരുടെ അമ്മ വേഷമാണ് ലെനയ്ക്ക്. വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ ജയസൂര്യയുടെയും അമ്മയായി.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെ കുറിച്ച് ഞാന്‍ വളരെ എക്‌സൈറ്റ്ഡ് ആണെന്നാണ് ലെന പറയുന്നത്. റിയല്‍ ലൈഫ് ക്യാറക്ടറാണ്. 60കളില്‍ കോഴിക്കോടെ മുക്കത്ത് ജീവിച്ച പാത്തുമ്മ. മൊയ്തീന്റെ ബാല്യം മുതലുള്ള കഥയില്‍ മൂന്ന് സ്റ്റേജില്‍ ഞാനുണ്ട്- ലെന പറഞ്ഞു.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

ചിത്രത്തില്‍ പൃഥ്വിരാജാണ് മൊയതീനായി വേഷമിടുന്നത്. ഒരു പക്ഷെ നായകന്മാര്‍ക്ക് വേണ്ടി ലെന അമ്മ വേഷം കെട്ടുന്നത് ഇത് ഒടുവിലായിരിക്കും. പൃഥ്വിരാജിന്റെ അമ്മയാകുന്നതിന് ശേഷം ഇനി അമ്മ വേഷം ചെയ്യില്ലെന്നാണ് ലെന പറയുന്നത്.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

എന്തുകൊണ്ട് ചെയ്യില്ല എന്ന ചോദിച്ചാല്‍ ലെനയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും. അതിനോടെനിക്ക് താത്പര്യമില്ലെന്നാണ് ലെന പറയുന്നത്.


പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല

ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. സെക്കന്റ് ഷെഡ്യൂളിനുള്ള ഒരുക്കത്തിലാണ് ലെന. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും ദിലീപുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്


English summary
After the Prithviraj film, I am not taking up the role of a hero's mother says Lena

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam