കോമഡിക്ക് വേണ്ടി അശ്ലീലം പറയില്ലെന്ന് സുരാജ്
സുരാജ് ഉള്‍പ്പടെ പല പ്രമുഖ താരങ്ങള്‍ക്കും സിനിമയില്‍ അശ്ലീല കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. പല ഡയലോഗുകളും ദ്വയാര്‍ത്ഥമുള്ളവയായിരുന്നു. എന്നാല്‍ ഇനി ഇത്തരം ഡയലോഗുകള്‍ പറയില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവായ സുരാജ്. ഒരു അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.
ന്യൂജനറേഷന്‍ ചിത്രങ്ങളെന്ന പേരില്‍ ഇറങ്ങുന്നവ ഉള്‍പ്പടെ അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളിലും ദ്വയാര്‍ത്ഥ കോമഡികള്‍ ഉണ്ടായിരുന്നു. സുരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇഥില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു.

അശ്ലീലം മറഞ്ഞിരിയ്ക്കുന്ന ഡയലോഗുകള്‍ താന്‍ പറയില്ലെന്ന് സുരാജ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം സിനിമകള്‍ കണ്ടപ്പോഴാണ് സുരാജിന് താന്‍ ഉള്‍പ്പെടയുള്ള താരങ്ങള്‍ പറയുന്ന ഇത്തരം ഡയലോഗുകളിലെ രസക്കേടുകള്‍ മനസിലായത്.
എന്തായാലും ഇനി പരമാവധി ഇത്തരം ഡയലോഗുകള്‍ ഒഴിവാക്കുമെന്ന് സുരാജ്. ഷൂട്ടിംഗിനു മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുമെന്നും സുരാജ് അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











