പ്രണവ് എന്ത് തീരുമാനമെടുത്താലും ഞാനതിനെ പിന്തുണയ്ക്കും: മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ പ്രേക്ഷക പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് പ്രണവ് സഹസംവിധാന രംഗത്തെത്തിയത്.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവ് സിനിമയില്‍ നിന്ന് ഒരുപാടകലെ വിട്ടു നില്‍ക്കുമ്പോഴാണ് പെട്ടന്നൊരു ദിവസം സഹ സംവിധായകനായി വരുന്നു എന്ന് കേട്ടത്. അതും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കമല്‍ ഹസന്‍ ചിത്രത്തിലൂടെ. അത് നിര്‍മിച്ചതാവട്ടെ പ്രണവിന്റെ അമ്മാവനും.

ഇങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് പ്രണവ് എടുക്കുന്ന തീരുമാനങ്ങളൊന്നും ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. എന്തിന് അച്ഛന്‍ മോഹന്‍ലാലിന് പോലും. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മകനെ കുറിച്ച് സംസാരിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട് പ്രണവ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്നതില്‍ എനിക്കൊരു ഉറപ്പും പറയാന്‍ കഴിയില്ല. അയാളുടെ തീരുമാനം എന്താണോ, അതിനെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കും എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.


Click it and Unblock the Notifications