പെണ്ണായത് കൊണ്ടല്ല, മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പഠിപ്പിച്ചേനേയെന്ന് അശ്വതി ശ്രീകാന്ത്‌

സ്വതസിദ്ധമായ അവതരണത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട്‌ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ആര്‍ ജെ, എഴുത്തുകാരി, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം കഴിവു തെളിയിച്ച അശ്വതി ഈ അടുത്തായിരുന്നു അഭിനയത്തിലേക്കും കടന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ കുടുംബ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത്. ആദ്യ എപ്പിസോഡ് മുതല്‍ അശ്വതിയുടെ അഭിനയത്തിന് മികച്ച പ്രകതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.

ഇതിനൊപ്പം തന്നെ സോഷ്യല്‍മീഡിയയിലും അശ്വതി സജീവമാണ്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ തന്റെ അഭിപ്രായങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നിരന്തരം അശ്വതി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുന്ന താരത്തിന്റെ കുറിപ്പുകളെല്ലാം നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ തന്റെ മകളെ പഠിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച് അശ്വതി പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.
'എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോൾ ഇവിടെ ഇന്ന് പുട്ടാണ്' എന്നു കുറിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണമെന്നും ഓപ്ഷനുകൾ ഇല്ലാതാവുന്ന അവസ്ഥകളിൽ പോലും അതിജീവിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

Aswathy sreekanth

അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോൾ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനർത്ഥം ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്.
'You can't expect someone else to clean your mess' എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്. നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളിൽ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോർഡിങ്‌ ജീവിതം ഓർത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകൾ ഇല്ലാതാവുന്ന അവസ്ഥകളിൽ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല ! എന്നു വച്ചാൽ മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ...പഠിപ്പിച്ചേനേന്ന് !

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X