ഒരു പ്രമുഖ സംവിധായകനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

By Aswathi

മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രം ഒരു സിനമ എടുക്കാന്‍ ഇന്ന് മലയാള സിനിമയ്ക്കകത്ത് സംവിധായകരുണ്ട്. പക്ഷെ മമ്മൂട്ടി ഒരു പ്രമുഖ സംവിധായകനോട് ഇപ്പോഴും ചാന്‍സ് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മറ്റാരുടേതുമല്ല, സാക്ഷാല്‍ അടൂര്‍ ഗോബാലകൃഷ്ണന്റെ ചിത്രത്തില്‍. അടൂരിനെ സാക്ഷി നിര്‍ത്തി തന്നെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

കൊച്ചി ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ ഗോബാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. അടൂരിന്റെ സിനിമകളില്‍ അഭിനയിച്ച് തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട് താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

അടൂരിനെ കുറിച്ച്

അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

ഏത് നവതരംഗത്തെയും ഏതു കാലത്തും വെല്ലുവിളിയ്ക്കുന്നതാണ് അടൂര്‍ ചിത്രങ്ങള്‍. ഒരു നവ സിനിമാക്കാരനായാണ് അദ്ദേഹം കടന്നുവന്നത്. ലോകത്ത് എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഒരു ചിത്രമെങ്കിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ഏത് സംവിധായകനുണ്ട് ഈ ഭാഗ്യമെന്ന് മമ്മൂട്ടി ചോദിക്കുന്നു.

ഒരു ചാന്‍സ്

അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

അടൂരിന്റെ സിനിമകളില്‍ അഭിനയിച്ച് തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട് താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച്

അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

സിനിമയില്‍ അഭിനയിക്കുന്ന വെറുമൊരു അഭിനേതാവ് മാത്രമല്ല മമ്മൂട്ടിയെന്ന് അടൂര്‍ ഗോബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടി ഇപ്പോഴും ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി

അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

സിനിമയെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. ലോകോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഫിലിം സൊസൈറ്റി പ്രദര്‍ശനത്തിന് വേണ്ടി പോസ്റ്ററൊട്ടിച്ചു നടന്ന ഭൂതകാലമുണ്ടായിരുന്നു മമ്മൂട്ടിയ്ക്ക്. അന്നും ഇന്നും മമ്മൂട്ടി ഒരു ചലച്ചിത്രവിദ്യാര്‍ത്ഥിയുടെ മനസ്സ് സൂക്ഷിയ്ക്കുന്നു- അടൂര്‍ പറഞ്ഞു.

മമ്മൂട്ടിയും അടൂരും

അടൂരിനോട് മമ്മൂട്ടി ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ മമ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X