സൂപ്പര്‍ അഭിനേതാവ് ആവുകയാണ് എന്റെ ലക്ഷ്യം; ജയസൂര്യ

സൂപ്പര്‍ സ്റ്റാറാകാനല്ല ,സൂപ്പര്‍ അഭിനേതാവാകാനാണ് ജയസൂര്യ ആഗ്രഹിക്കുന്നത്. സിനിമാ രംഗത്ത് എന്നും പരീക്ഷണങ്ങള്‍ക്ക് തയാറായിട്ടുള്ള നടനാണ് ജയസൂര്യ. എന്നാല്‍ ആ പരീക്ഷണങ്ങളില്‍ ചിലത് വിജയിക്കുകെയും ചിലത് പരാജയപ്പെടുകെയും ചെയ്തിട്ടുണ്ട്.

ഒരു സൂപ്പര്‍ സ്റ്റാറാകന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലന്നും, പ്രേക്ഷകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന നല്ല സിനിമകള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും ജയസൂര്യ പറയുന്നു. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു രോഗിയുടെ വേഷത്തിലാണ് ജയസൂര്യ അഭിനയിച്ചത്.

jayasurya

ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുള്ളു എങ്കിലും അത് മികച്ച സിനിമകളാകാനാണ് ആഗ്രഹിക്കുന്നത്. സിനിമാ ജീവിതത്തില്‍, പോയ കാലങ്ങളില്‍ താന്‍ എങ്ങനെയായിരുന്നോ? അതുപോലെ തന്നെ മുന്നോട്ട പോകാനാണ് ആഗ്രഹിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.

നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്യരാജ്, ഇന്ദ്രജിത്ത് എന്നവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X