കൈയ്യടി നേടുന്ന സിനിമകള്‍ എനിക്കും ചെയ്യണം: ആസിഫ് അലി
തുടക്കത്തില്‍ കത്തിക്കയറിയെങ്കിലും ആസിഫ് അലി എന്ന നടന്റെ യാത്ര പിന്നോട്ടായിരുന്നു. 'ട്രാഫിക്കി'ന് ശേഷം മികച്ചത് എന്നൊരു സിനിമ തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആസിഫ് അലി തന്നെ സമ്മതിച്ചതുമാണ്. പക്ഷെ ഇപ്പോള്‍ അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ആസിഫ്.
'അസുരവിത്ത്' പോലുള്ള ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഒരു റൊമാന്റിക്ക് ഹീറോ എന്ന ഇമേജാണ് ആസിഫ് അലിയ്ക്ക്. അതും താരം തന്നെ സമ്മതിക്കുന്നു. ഞാന്‍ ഒരു നല്ല ലവ് സ്റ്റോറി ചെയ്യുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആസിഫ് അലി പറഞ്ഞു.

പക്ഷെ ആസിഫിന് ഒരു മാസ് ചിത്രം ചെയ്യാനാണത്രെ ഇഷ്ടം. എല്ലാവരെയും പോലെ കൈയ്യടി നേടുന്ന സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം എനിക്കുമുണ്ട്. പക്ഷെ ഞാന്‍ കേള്‍ക്കുന്നതും എനിക്കു വരുന്നതുമായ തിരക്കഥകള്‍ അല്പം വ്യത്യസ്തമാണ്- ആസിഫ് പറഞ്ഞു.
എന്റെ മനസ്സിന് സംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. ആ സിനിമ കണ്ടുകഴിയുമ്പോള്‍ അതില്‍ ഞാന്‍ എന്തെങ്കിലും ചെയ്തതായി എനിക്ക് തോന്നുന്ന തരത്തിലുള്ള സിനിമയാണ് എന്റെ ലക്ഷ്യമെന്നും ആസിഫ് വ്യക്തമാക്കി. അതുകൊണ്ട് ഇനി അത്തരത്തിലുള്ള ചിത്രത്തിലേ ആസിഫിനെ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് സാരം.


Click it and Unblock the Notifications