പിഷാരടിയുടെ അടുത്ത നായകന്‍ മമ്മൂട്ടി തന്നെയോ? ഒടുവില്‍ പിഷാരടി തന്നെ അക്കാര്യം വെളിപ്പെടുത്തി..
രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്ത തിയറ്ററുകളില്‍ ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞതോടെയാണ് സിനിമ വിജയത്തിലേക്ക് എത്തിയത്. പഞ്ചവര്‍ണതത്തയ്‌ക്കൊപ്പം തിയറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കിയായിരുന്നു സിനിമയുടെ യാത്ര. ഏറെ കാലത്തിന് ശേഷം ജയറാം എന്ന നടന്റെ മികച്ച കഥാപാത്രവുമായിട്ടാണ് പഞ്ചവര്‍ണതത്ത വന്നതെന്നാണ് പ്രേക്ഷകര്‍ പറഞ്ഞിരുന്നത്.
പഞ്ചവര്‍ണതത്തയ്ക്ക് ശേഷം തന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്ന് പിഷാരടി പറഞ്ഞിരുന്നു. ചിത്രത്തില്‍ നായകനാവുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ട് വന്നിരുന്നില്ലെങ്കിലും വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റോ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്ന് മാത്രമാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ടൈംസ്് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തന്റെ അടുത്ത സിനിമയെ കുറിച്ചും നായകനെ കുറിച്ചും പിഷാരടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. താനും അതുപോലെയുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു.
എന്റെ കൈയില്‍ നല്ലൊരു സ്‌റ്റോറിയുണ്ട്. അതിന് ജീവന്‍ പകരാന്‍ മമ്മൂട്ടിയ്ക്ക് ചിലപ്പോള്‍ കഴിയും. എന്നാല്‍ കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് പിഷാരടി പറയുന്നത്. ഇതുവരെ മമ്മൂക്കയുടെ അടുത്ത് ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. നിലവില്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. അതിന് ശേഷം മാമാങ്കം, ഉണ്ട, കോട്ടയം കുഞ്ഞച്ചന്‍, രാജ 2 എന്നിങ്ങനെ നിരവധി സിനിമകളാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications