»   » സണ്ണിലിയോണിന് മാധുരിയെപ്പോലെ നൃത്തം ചെയ്യണം

സണ്ണിലിയോണിന് മാധുരിയെപ്പോലെ നൃത്തം ചെയ്യണം

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മാധുരി ദീക്ഷിത്തിനെപ്പോലെ ഒരു നാള്‍ താനും നൃത്തം ചെയ്യുമെന്ന് പോണ്‍സ്റ്റാര്‍ സണ്ണി ലിയോണ്‍. 'ഝലക്ക് ദിഖ്‌ലാ ജാ 6 ' എന്ന റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് തന്റെ ആഗ്രഹം പരിപാടിയിലെ ജഡ്ജ് കൂടിയായ മാധുരിയോട് സണ്ണി ലിയോണ്‍ പറഞ്ഞത്.

Sunny, Leone

ദേവദാസ് എന്ന ചിത്രത്തിലെ 'ഡോലാ രേ ഡോല' എന്ന ഗാനത്തില്‍ മാധുരി കാഴ്ചവച്ച പ്രകടനം തന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ടെന്നും സണ്ണി ലിയോണ്‍. എനിയ്ക്കുറപ്പുണ്ട് ഞാനും മാധുരിയെപ്പോലെ ഒരു നാള്‍ നൃത്തം ചെയ്യും. ഈ വാക്കുകള്‍ പറയുമ്പോള്‍ ലിയോണിന്റെ മുഖത്ത് മാധുരിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രകടമായിരുന്നു.

സഞ്ജയ് ഗുപ്തയുടെ ചിത്രത്തിലായിരുന്നു ഇവര്‍ അവസാനമായി പ്രത്യക്ഷപ്പെടട്ത്. ചിത്രത്തില്‍ ഓ ലൈല എന്ന ഐറ്റം ഡാന്‍സാണ് ലിയോണ്‍ അവതരിപ്പിച്ചത്. ജിസം2 എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ ബോളിവുഡിലെ അരങ്ങേറ്റം.

English summary
Indo-Canadian porn actress Sunny Leone wishes she can someday dance a la Bollywood's dancing diva Madhuri Dixit
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam