»   » ഗീതുമോഹന്‍ദാസ് പ്രശസ്തി ആഗ്രഹിക്കുന്നയാളല്ലത്രെ

ഗീതുമോഹന്‍ദാസ് പ്രശസ്തി ആഗ്രഹിക്കുന്നയാളല്ലത്രെ

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായെത്തി യവൗനത്തില്‍ സിനിമയില്‍ നിറഞ്ഞുനിന്നു, അടുത്തറിഞ്ഞപ്പോള്‍ സിനിമ സംവിധാനം ചെയ്യാനും തുടങ്ങി. അങ്ങനെ ഒരു നടിയെ ഓര്‍മ്മയുണ്ടോ. പറഞ്ഞുവരുന്നത് ഗീതു മോഹന്‍ ദാസിനെ കുറിച്ചാണ്. കുറച്ചു കാലമായി ഈ നടിയെ സിനിമാലോകത്ത് അധികം കാണാറില്ല. ഗീതു എങ്ങോട്ട് പോയതായിരുന്നു.

ഈ ചോദ്യം ഗീതു മോഹന്‍ദാസ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതിനും കൂടയുള്ള ഉത്തരവും കണ്ടുപിടിച്ചാണ് താരം ഒരു ചാനലിന് അഭിമുഖ നല്‍കിയത്. എന്ത് കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന് ചോദിക്കുന്നവരോട് ഗീതുവിന് പറയാനുള്ളത് തന്റെ സ്വകാര്യതകളെ കുറിച്ചാണ്.

Geethu Mohandas

ഞാനൊരു പ്രശസ്തി ആഗ്രഹിക്കുന്നയാളല്ല. മറിച്ച് വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്നു. വിശേഷദിവസങ്ങളിലുള്ള അഭിമുഖത്തില്‍ വെറുതെ കുട്ടികളെ വളര്‍ത്തുന്നതിനെ കുറിച്ചും പാചകം ചെയ്യുന്നതിനെ കുറിച്ചും മാത്രം പറയാന്‍ തനിക്ക് താത്പര്യമില്ല. ഇത് തന്റെ നിലപാടല്ലെന്നും അത്രമേല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും ഗീതു വ്യക്തമാക്കി.

ലയേഴ്‌സ് ഡൈസ് എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്ത ഗീതു ഇപ്പോള്‍ അഭിനയത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് സംവിധാനത്തിന് തന്നെയാണ്. നവാസുദ്ദീനായിരുന്നു ഗീതുവിന്റെ ആദ്യ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനത്തിലൂടെ സിനിമയില്‍ സജീവമാകാന്‍ ലക്ഷ്യമിടുന്ന ഗീതു ഇപ്പോല്‍ 11 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

English summary
I wish for Privacy not for Fame said Geethu Mohandas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam