സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ട് ഇനിയുണ്ടാകുമോ?
തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദീഖ് ലാല്‍. നല്ല സമയത്തു തന്നെ രണ്ടുപേരും വേര്‍പിരിഞ്ഞു. സിദ്ദീഖ് സംവിധാനത്തില്‍ മാത്രം ഉറച്ചു നിന്നപ്പോള്‍ ലാല്‍ സംവിധാനം, അഭിനയം, നിര്‍മാണം എന്നീ രംഗത്തും സജീവമായി. എന്നാല്‍ വീണ്ടും സിദ്ദീഖ്‌ലാല്‍ കൂട്ടുകെട്ടിനു സാധ്യതയുണ്ടോ എന്ന് മലയാളികള്‍ എപ്പോഴും ചോദിക്കുന്നതാണ്.
അതിനുത്തരം ലാല്‍ തന്നെയാണ് പറഞ്ഞത്- അതിനുള്ള സാധ്യത വളരെ കുറവാണ്. ഒരു അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ ഒരുപോലെ ചിന്തിച്ചിരുന്ന കാലത്താണ് ഒന്നിച്ച് ചിത്രങ്ങള്‍ ചെയ്തത്. ഇപ്പോള്‍ ചിന്തകള്‍ മാറി. പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയങ്ങളും സൗഹൃദങ്ങളും മാറി. അതുകൊണ്ട് രണ്ടുപേരും രണ്ടു വഴിക്കായി. ഇനി ഒരുമിച്ചു ചെയ്യാന്‍ സാധ്യതയില്ല.

സിദ്ദീഖ്‌ലാല്‍ എന്ന പേരുള്ള സമയത്ത് ഒരുമിച്ചായിരുന്നു ജീവിതം. ഒരുമിച്ച് യാത്ര, ഒരുമിച്ച് സിനിമയും നാടകവും കാണല്‍, അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരാള്‍ പറയുന്ന ശരി മറ്റേയാള്‍ ശരി വയ്ക്കുമായിരുന്നു.
തങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്നാണ് സിദ്ദീഖ് പറഞ്ഞത്. സിനിമയില്‍ യാതൊരു ബന്ധവുമില്ല. തമ്മില്‍ കാണല്‍ പോലും അപൂര്‍വം. രണ്ടുപേരും രണ്ടുരീതിയിലാണ് ചിന്തിക്കുന്നത്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കും- സിദ്ദീഖ് പറഞ്ഞു.
റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെയാണ് സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിനെ മലയാളിക്കു കിട്ടിയത്. പന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിങ്ങനെയുള്ള സൂപ്പര്‍ഹിറ്റുകള്‍ ഈ കൂട്ടുകെട്ട് മലയാളിക്കു സമ്മാനിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ് എന്നീചിത്രങ്ങള്‍ നിര്‍മിച്ചത് ലാല്‍ ആയിരുന്നു. പിന്നീട് രണ്ടുപേരും ഒന്നിച്ചിട്ടേയില്ല.


Click it and Unblock the Notifications