മമ്മൂട്ടിയെവച്ച് ഇനിയൊരിക്കലും പടമെടുക്കില്ല: സുരേഷ് കുമാര്‍
മമ്മൂട്ടിയെ വച്ച് ഇനിയൊരിക്കലും താന്‍ ഒരു സിനിമയെടുക്കില്ലെന്നും 26 വര്‍ഷം മുമ്പെടുത്ത തീരുമാനത്തില്‍ താനിപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കൂലി, രാക്കുയിലിന്‍ രാഗസദസ്സില്‍, ചരിത്രം എന്നീ മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി സുരേഷ് കുമാര്‍ നിര്‍മ്മിച്ചത്. ഇതില്‍ ഒടുവില്‍ നിര്‍മ്മിച്ച ചിത്രമാണ് ചരിത്രം. അതിന് ശേഷമാണ് സുരേഷ് കുമാര്‍ മമ്മൂട്ടിയെ വച്ച് ചിത്രങ്ങള്‍ എടുക്കില്ലെന്ന് തീരുമാനിച്ചത്.
സുരേഷ് ഇപ്പോഴും മമ്മൂട്ടിയെ വച്ച് സിനിമയെടുക്കില്ലെന്ന നിലപാടിലാണെങ്കിലും രണ്ടുപേരും തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു പ്രശ്‌നവുമില്ല. ചരിത്രമെന്ന ചിത്രത്തിനെയുണ്ടായ ചില സംഭവങ്ങളാണ് മമ്മൂട്ടിയെ വച്ച് ഇനി ചിത്രമെടുക്കില്ലെന്ന തീരുമാനത്തില്‍ സുരേഷിനെ എത്തിച്ചത്.

ആദ്യം നിര്‍മ്മിച്ച കൂലി, രാക്കുയിലിന്‍ രാഗസദസ്സില്‍ എന്നീ ചിത്രങ്ങള്‍ നന്നായി ഓയിരുന്നില്ല. പിന്നീട് കുറേക്കാലം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി പേരെടുത്ത നടനാവുകയും തിരക്കിലാവുകയും ചെയ്തു. ഇതിനിടെ മമ്മൂട്ടിയുടെ പല ചിത്രങ്ങള്‍ ഒരുമിച്ച് പരാജയപ്പെട്ട ഒരു കാലം വന്നു. ഇതിനിടയിലാണ് മമ്മൂട്ടിയെ വച്ച് സുരേഷ് കുമാര്‍ വീണ്ടുമൊരു ചിത്രത്തിന് പദ്ധതിയിട്ടത്. ഇതിനായി ആദ്യം പറഞ്ഞ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് മറ്റൊരു കഥ പറയുകയും അതിന് മമ്മൂട്ടി ഡേറ്റ് നല്‍കുകയും ചെയ്തു, അങ്ങനെയാണ് ചരിത്രമെന്ന ചിത്രം പിറക്കുന്നത്.
ചരിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് സുരേഷ് കുമാര്‍ പറയുന്നു. ഷൂട്ടിങ് തുടങ്ങിയതോടെ ആത്മസുഹൃത്തുക്കളായ താനും മമ്മൂട്ടിയും നടനും നിര്‍മ്മാതുവുമായി മാറിയെന്നും സെറ്റില്‍ പലതരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായി വന്നുവെന്നും സുരേഷ് പറയുന്നു. നിരന്തരം പ്രശ്‌നങ്ങള്‍ വന്നപ്പോഴാണ് ഇനി മമ്മൂട്ടിയെ വച്ചൊരു ചിത്രം ചെയ്യുന്നില്ലെന്ന് സുരേഷ് കുമാര്‍ തീരുമാനമെടുത്തത്. അതിനെക്കുറിച്ച ്‌സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ.
സിനിമ ചെയ്യുമ്പോഴല്ലെ പ്രശ്‌നങ്ങളുള്ളു, സിനിമ ചെയ്യാത്ത സമയത്ത് ഞങ്ങളുടെ സൗഹൃദത്തിനും അടുപ്പത്തിനും ഒരു പ്രശ്‌നവുമില്ല. അതുകൊണ്ട് ഇനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിയ്ക്കുകായിരുന്നു. സൗഹൃദവും സ്‌നേഹബന്ധവും നിലനില്‍ക്കട്ടെയെന്നാണ് ഞാന്‍ തീരുമാനിച്ചത്. അതുകൊണ്ടു മാത്രമാണ് 35 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മമ്മൂട്ടിയെവച്ച് ഞാന്‍ വെറും 3 ചിത്രങ്ങള്‍ മാത്രമെടുത്തത്- സുരേഷ് പറയുന്നു.
കഥ ഇങ്ങനെയൊക്കെ ആണെങ്കിലും നാളെ ഞാന്‍ ഡേറ്റ് ചോദിച്ച് ചെന്നാല്‍ അദ്ദേഹം എനിയ്ക്ക് ഡേറ്റ് തരും. അദ്ദേഹത്തിന് എന്നോട് സ്‌നേഹക്കുറവൊന്നുമില്ല- സുരേഷ് ആത്മവിശ്വാസത്തോടെ പറയുന്നു.


Click it and Unblock the Notifications











