കല്യാണം കഴിക്കാന്‍ എനിക്കിപ്പോള്‍ തിരക്കില്ല
പ്രിയമണി പ്രണയത്തിലാണെന്ന് നടി സമ്മതിച്ചതുമുതല്‍, താരം ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അടുത്ത വര്‍ഷം പ്രിയയ്ക്ക് വിവാഹമുണ്ടാവുമെന്നാണ് കേട്ടത്.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് പ്രിയാ മണി രംഗത്തെത്തി. തനിക്ക് വിവാഹം കഴിക്കാന്‍ ഇപ്പോള്‍ ഒരു തിരക്കുമില്ലെന്ന് നടി വ്യക്തമാക്കി. അങ്ങനെ ഒന്ന് സംഭവിയ്ക്കുമ്പോള്‍ ഞാന്‍ തന്നെ അക്കാര്യം ലോകത്തെ അറിയിക്കുന്നതായിരിക്കുമെന്നും പ്രിയ പറഞ്ഞു.

കരിയര്‍ ഗ്രാഫ് ഒന്ന് നല്ല നിലയില്‍ ഉയര്‍ന്ന് കാണാന്‍ ആഗ്രഹമുണ്ട്. തീര്‍ച്ചയായും ഇനിയും ധാരാളം നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. വിവാഹം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചാല്‍ ആ നല്ല വാര്‍ത്ത ഞാന്‍ തന്നെ അറിയിക്കുന്നതായിരിക്കും പ്രിയ വ്യക്തമാക്കി.
പ്രിയമണി മുസ്തഫ രാജ് എന്ന ബിസ്‌നസുകാരനുമായി പ്രണയത്തിലാണെന്നും വിവാഹം അടുത്ത വര്‍ഷം ഉണ്ടാവുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വിവാഹം പെട്ടന്നില്ലെന്ന് വ്യക്തമാക്കിയ പ്രിയ തന്റെ കാമുകന്‍ മുസ്തഫ അല്ല എന്ന് പറഞ്ഞിട്ടില്ല.


Click it and Unblock the Notifications