»   » കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല: ജയറാം

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല: ജയറാം

Posted By:
Subscribe to Filmibeat Malayalam

കാളിദാസിന്റെ രണ്ടാം വരവിലും, അതിന് തമിഴ്-മലയാളി പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിലും അച്ഛനെന്ന നിലയില്‍ വളരെ സന്തോഷവാനാണ് ജയറാം. ഇപ്പോള്‍ കാറ്റ്ബറി സില്‍കിസിന്റെ പരസ്യത്തില്‍ അഭിനയിച്ചതിലൂടെ ആ നിഷ്‌കളങ്കാഭിനയം തന്നില്‍ നിന്നും വിട്ടുപോയിട്ടില്ലെന്ന് കാളിദാസ് തെളിയിച്ചു.

ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി മടങ്ങിവരവിനൊരുങ്ങുകയാണ് കാളിദാസ്. കരിയറില്‍ കാളിദാസ് എടുക്കുന്ന തീരുമാനങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞു. എല്ലാം കാളിദാസിന്റെ തീരുമാനമാണ്.

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

കരിയറില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എല്ലാം കാളിദാസിന്റെ തീരുമാനങ്ങളാണെന്നും ഞാനതില്‍ ഇടപെടാറില്ലെന്നും ജയറാം പറഞ്ഞു.

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

അടുത്തിടെ പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ ജയറാമിനെ വിമര്‍ശിച്ച് ഒരു പോസ്റ്റിട്ടിരുന്നു. കാളിദാസ് തന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിലുള്ള രോഷത്തിലാണ് തന്റെ പോസ്‌റ്റെന്ന് പോത്തന്‍ വിശദീകരിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞത് കാളിദാസിന്റെ മാത്രം തീരുമാനമായിരിക്കില്ലേ...അതിനെന്തിനാണ് ജയറാമിനെ വിമര്‍ശിച്ചത്

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

ബാലതാരമായി മലയാളി പ്രേക്ഷകരെ കൈയ്യിലെടുത്ത കാളിദാസ്, തമിഴ് സിനിമയിലൂടെയാണ് നായകനായി തിരിച്ചുവരുന്നത്. ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാളിദാസ് പൂര്‍ത്തിയാക്കി.

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

അതിനിടയില്‍ കാറ്റ്ബറി സില്‍കിസിന്റെ പരസ്യത്തിലൂടെ കാളിദാസ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കാളിദാസിന്റെ എക്‌സ്പ്രഷന്‍ കൊണ്ടും നിഷ്‌കളങ്കാഭിനയം കൊണ്ടും ശ്രദ്ധേയമാണ് പരസ്യം

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

കാളിദാസിന്റെ പരസ്യം ഹിറ്റായ ശേഷം ജയറാം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിയതാണിത്. കാളിദാസിന്റെയും പാര്‍വ്വതിയുടെയും ചിരി ഒരുപോലെയെന്നു പറയുന്ന ഈ ഫോട്ടോ ഫേസ്ബുക്കില്‍ ഹിറ്റായിരുന്നു

കാളിദാസിന്റെ തീരുമാനങ്ങളില്‍ ഞാനിടപെടാറില്ല

അച്ഛന് കിട്ടാത്ത ദേശീയ പുരസ്‌കാരം നേടിയ മകനാണ് കാളിദാസ്. 2000 ല്‍ കൊച്ചി കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കാളിദാസ്, 2003 ല്‍ എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി

English summary
Jayaram, the proud father, is on cloud nine for his son's much acclaimed TV ad. In a recent interview with a national daily, the actor said that he never interferes with the career choices of Kalidasan and the selection of films is completely his son's decision.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam