മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കണം: അഹാന
അങ്ങനെ മലയാളത്തിന് ഒരു താര പുത്രിയെകൂടെ കിട്ടി. അഹാന കൃഷ്ണകുമാര്‍. നാനാദിക്കില്‍ നിന്ന് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ അഹാനയും സന്തോഷവതിയാണ്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ അഹാനയെ പോലെ ഫര്‍ഹാന്‍ ഫാസിലും തുടക്കക്കാരനാണ്. വ്യത്യസ്തമായ അവതരണം കൊണ്ട് മറ്റൊരു അന്നയെയും റസൂലിനെയും തന്നിരിക്കുകയാണ് ഇത്തവണ രാജീവ് രവി.
പഠനം കഴിഞ്ഞിട്ടേ അഹാനയ്ക്ക് സിനിമയുള്ളൂ. അതുകൊണ്ടാണ് നേരത്തെ വന്നിരുന്ന അന്നയും റസൂലും അടക്കമുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നത്. സ്റ്റീവ് ലോപ്പസിലും അഭിനയിക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പ്രിയപ്പെട്ടവരുടെ ആഗ്രഹം നിരസിക്കാന്‍ തോന്നിയില്ല. അതുകൊണ്ട് അഭിനയിച്ചു. ഇനി സിനിമയില്‍ തുടരുമോ എന്ന് ചോദിച്ചാല്‍ നല്ല കഥയും തനിക്കിണങ്ങുന്ന കഥാപാത്രങ്ങളും ലഭിച്ചാല്‍ ചെയ്യുമെന്നാണ് അഹാനയുടെ മറുപടി.

മലയാളത്തില്‍ ഇനിയാര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അഹാന പറയുന്നു എനിക്ക് മമ്മൂട്ടിയങ്കിളിനൊപ്പവും മോഹന്‍ലാല്‍ അങ്കിളിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്. ധാരാളം നല്ല സിനിമകളുടെ ഭാഗമാകണം എന്നുണ്ട്. ഫഹദ് ഫാസിലിന്റെ നായികയാകണം എന്നതും അഹാനയുടെ ഒരു മോഹമാണ്. പഠനവും സിനിമയും ഒരുമിച്ചു കൊണ്ടു പോകാനാണ് ചെന്നൈയില്‍ രണ്ടാം വര്‍ഷ വിഷ്യല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ അഹാനയുടെ ആഗ്രഹം.


Click it and Unblock the Notifications