എന്റെ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍....നിവിന്‍ പോളി പറയുന്നു

By Aswathi

ആദ്യ ചിത്രം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേയ്ക്കും നിവിന്‍ പോളി വിവാഹിതനായി. കോളേജില്‍ ഒപ്പം പഠിച്ച റിന ജോയിയുമായി പ്രണയത്തിലായിരുന്ന നിവിന്‍. ആദ്യ ചിത്രം ക്ലിക്കായതോടെ ആ വര്‍ഷം തന്നെ ഇരുവരും വിവാഹിതരുമായി.

വിവാഹം നേരത്തെ ആയിപ്പോയോ എന്ന് ചോദിച്ചപ്പോഴൊക്കെ ഒരിക്കലുമില്ലെന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എന്നാല്‍ അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അതങ്ങനെ തന്നെയാണോ എന്നൊരു സംശയം.

nivin-pauly

വിവാഹം കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ തനിക്ക് തെന്നിന്ത്യന്‍ നടി തൃഷയുമായി ഡേറ്റിങിന് താത്പര്യമുണ്ടെന്ന് അടുത്തിടെ ഒരു സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയ യങ്സ്റ്റാര്‍ പറഞ്ഞു.

വൈകിപ്പോയല്ലോ നിവിനേ എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ, ഡേറ്റിങെല്ലാം തൃഷയ്ക്കും കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് തൃഷയയും വരുണ്‍ മനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. എന്തായാലും നിവിന്റെ ആഗ്രഹം റിനയും തൃഷയും അറിഞ്ഞിരിക്കട്ടെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X