വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമാണെന്ന് ദുല്‍ഖര്‍
മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജ് എന്നും ദുല്‍ഖര്‍ സല്‍മാന്റെ പേരിനൊപ്പം ഉണ്ടാകും. എന്ന് കരുതി ദുല്‍ഖര്‍ ചെയ്യുന്ന സിനിമകള്‍ കഥ കേട്ട് 'യെസ്' പറയുന്നത് മമ്മൂട്ടിയല്ല. ഒരു സ്‌ക്രിപ്റ്റ് കേട്ട് വേണോ വേണ്ടയോ എന്ന് പറയാനുള്ള വിദ്യാഭ്യാസമൊക്കെ തനിക്കുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഞാന്‍ എജുക്കേറ്റഡാണ്, വായിക്കാറുണ്ട്, ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. ഒരു സ്‌ക്രിപ്റ്റ് കേട്ടാല്‍ ഇഷ്ടപ്പെട്ടാല്‍, ഇഷ്ടപ്പെട്ടുവെന്ന് വീട്ടുകാരോട് പറഞ്ഞിരിക്കും അതിനുള്ള പൂര്‍ണ സ്വാതന്ത്രം എനിക്ക് എന്റെ ഫാമിലി തന്നിട്ടുണ്ട്. ഒരു ദിവസം രണ്ട് മൂന്ന് കഥ കേട്ടെന്നൊക്കെ ഇരിക്കും. അതൊക്കെ വീട്ടില്‍ പോയി പറയാന്‍ കഴിയുമോ എന്നാണ് ദുല്‍ഖര്‍ ചോദിക്കുന്നത്.

പിന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നകാര്യം, വെല്ലുവിളിയുള്ള വേഷം ചെയ്യാനാണത്രെ ദുല്‍ഖറിന് ഇഷ്ടം. 'ഞാന്‍' എന്ന സിനിമ എന്നെ തേടിയെത്തുമ്പോള്‍ അതെന്റെ കംഫര്‍ട്ടബ്ള്‍ സൂണിലുള്ള സിനിമയല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ആ ചാലഞ്ച് ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു.
ആ സിനിമ ചെയ്ത ശേഷം ഒരു നടനെന്ന നിലയില്‍ എനിക്ക് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനും പുതിയ പരീക്ഷണങ്ങള്‍ ഏറ്റെടുക്കാനുമുള്ള ആത്മവിശ്വാസം കിട്ടി. രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളില്‍ ഏറ്റവും പ്രയാസമായി തോന്നിയ സിനിമയും ഞാനാണത്രെ.
വാപ്പച്ചി ഒരിക്കലും തന്നോട് ഇങ്ങനെ ചെയ്യണം അങ്ങിനെ ചെയ്യണം എന്നൊന്നും പറയാറില്ല. നീ തന്നത്താന്‍ ചെയ്ത് പഠിക്ക് എന്ന് മാത്രമേ പറയാറുള്ളൂ. പിന്നെ റീമേക്കോ സ്വീക്കന്‍സ് ചിത്രങ്ങളോ ചെയ്യാന്‍ ദുല്‍ഖറിന് താത്പര്യമില്ല. ഏറ്റവും കൂടുതല്‍ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications