വ്യത്യസ്തമായിരിക്കണം വേഷം.. അതിന് വേണ്ടി വില്ലനാവാനും റെഡി; ഷെയിന്‍ നിഗം
ഓരോ സിനിമയിലൂടെയും അബിയുടെ മകന്‍ ഷെയിന്‍ നിഗം ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ്. വാപ്പയ്ക്ക് കിട്ടാതെ പോയ പേരും പ്രശസ്തിയും അവസരങ്ങളും ഷെയിനിന് മലയാള സിനിമയില്‍ കിട്ടിക്കൊണ്ടിരിയ്ക്കുന്നു. ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലും അസാധ്യമായ അഭിനയമാണ് ഷെയിന്‍ കാഴ്ചവച്ചത്.
കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം എന്നതാണ് തന്റെ ആവശ്യം എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഷെയിന്‍ പറഞ്ഞു. എല്ലാ ചിത്രത്തിലും നായകനായിരിക്കണം എന്ന നിര്‍ബന്ധം എനിക്കില്ല. പക്ഷെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം. അങ്ങനെ വ്യത്യസ്തമായ വില്ലന്‍ വേഷം ചെയ്യാനും ഞാന്‍ തയ്യാറാണ്- ഷെയിന്‍ പറഞ്ഞു.

അഭിനയത്തിനും ഡാന്‍സിനും പുറമെ അത്രത്തോളം ഇഷ്ടം പാട്ടിനോടും സംഗീതത്തോടും തനിക്കുണ്ടെന്നും ഷെയിന്‍ പറയുന്നു. സിനിമയില്‍ പാടാന്‍ ഒരു അവസരം ലഭിച്ചാല്‍ പാടുമെന്നും അത്തരമൊരു അവസരത്തിനായി കാത്തിരിയ്ക്കുകയാണെന്നും ഷെയിന്‍ നിഗം പറഞ്ഞു. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ ഷെയിന്‍. വലിയ പെരുന്നാള്‍, വെയില്‍, ഉല്ലാസം തുടങ്ങിയവയാണ് റിലീസ് കാത്തിരിയ്ക്കുന്ന പുതിയ ചിത്രങ്ങള്‍. ഉടന്‍ ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഷെയിന്‍ നിഗം പറഞ്ഞു.


Click it and Unblock the Notifications











