നിക്കി പറയുന്നു- ശരീരപ്രദര്‍ശനത്തിനില്ലെന്ന്
മലയാളത്തില്‍ അഭിനയിക്കാനെത്തുന്ന എല്ലാ നടിമാരും സ്ഥിരമായി പറയുന്നൊരു ഡയലോഗുണ്ട്-മേനി പ്രദര്‍ശിപ്പിച്ച് വള്‍ഗറായി ഒരു സിനിമയിലും പ്രത്യക്ഷപ്പെടില്ലെന്ന്. കേരളത്തിലുള്ള നടിമാരാണെങ്കിലും അന്യനാട്ടില്‍ നിന്നു വന്നവരാണെങ്കിലും ഈ ഡയലോഗ് കാണാതെ പറയും.മലയാള സിനിമകളിലൊക്കെ അവര്‍ അങ്ങനെ തന്നെയായിരിക്കും അഭിനയിക്കുക. എന്നാല്‍ കേരളം വിട്ട് തമിഴ്‌നാട്ടിലോ ആന്ധ്രയിലോ എത്തിയാല്‍ കാര്യങ്ങളാകെ തകിടം മറയും. ശരീരം അത്യാവശ്യം മറയുന്ന രീതിയിലുള്ള വസ്ത്രം മാത്രമേ ധരിക്കൂ എന്നായിരിക്കും അവിടെ ചെന്നാല്‍ പറയുക. അഭിനയിക്കുന്നതും അതേപോലെ തന്നെ.
മലയാളത്തിലെ പുതിയ ഹിറ്റ് നായികയായ നിക്കിഗില്‍റാണി പറയുന്നതും അതുതന്നെ. ഒരിക്കലും ഓവര്‍ സെക്‌സിയായി, മേനി പ്രദര്‍ശിപ്പിച്ച് വര്‍ഗളറായി സിനിമകളില്‍ പ്രത്യക്ഷപ്പെടില്ല എന്നാണ് നിക്കി പറയുന്നത്. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന അംഗീകാരം നിലനിര്‍ത്തി മാത്രമേ സിനിമകള്‍ തിരഞ്ഞടുക്കുകയുള്ളൂ എന്നാണ് നിക്കി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

നിക്കിയുടെ അഭിപ്രായത്തില്‍ ശരീര പ്രദര്‍ശനമല്ല ഗ്ലാമര്‍. ശരീരം പൂര്‍ണമായും മറയ്ക്കുന്ന സാരിയില്‍ പോലും സ്ത്രീക്കു ഗഌമര്‍ ആകാന്‍ കഴിയും. മലയാളത്തിലും കന്നടയിലും തമിഴിലും തെളുങ്കിലും താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ. ഷോര്‍ട്‌സും സ്ലീവ്‌ലെസും ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം ഈതലമുറയിലെ പെണ്‍കുട്ടികള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നവ മാത്രമാണ്. കുടുംബത്തിനൊപ്പമിരുന്ന് കുട്ടികള്‍ തൊട്ടു മുതിര്‍ന്നവര്‍ വരെ അരോചകമായി തോന്നാത്തവിധമുള്ള വസ്ത്രങ്ങളാണ് താന്‍ ഉപയോഗിക്കുകയെന്ന് നിക്കി പറയുന്നു.
1983 എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ നായികയായിട്ടാണ് നിക്കി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. അതില്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ പാവാടയും ജംബറുമായിരുന്നു ധരിച്ചിരുന്നത്.


Click it and Unblock the Notifications