»   » സിനിമയെ ബലാത്സംഗം ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍

സിനിമയെ ബലാത്സംഗം ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍

Posted By:
Subscribe to Filmibeat Malayalam

10000 ബില്യണ്‍ കോടി തന്നാല്‍ പോലും ഞാന്‍ സിനിമയെ ബലാത്സംഗം ചെയ്യില്ലെന്ന് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്കിലൂടെയുള്ള ആദ്യപ്രതികരണമാണിത്.

പ്രേമത്തിന്റ വിജയം ആഘോഷിക്കാന്‍ പോലുമാകാത്ത മാനസികാവസ്ഥയിലാണ് താനെന്നും അതിന് പിന്നില്‍ കുറച്ചുപേരുണ്ടെന്നും പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

alphons

കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് പുത്രനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. താന്‍ സംവിധാനം ചെയ്ത സിനിമ ചോര്‍ത്തേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം വെറും മാധ്യമ സൃഷ്ടിയാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു.

English summary
Even if you give me 10000 billion cores of any currency... I wouldn't rape cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam