അനൂപ് ന്യൂജനറേഷനില്‍ നിന്ന് മാറുന്നതായിരുന്നോ 1983
അനൂപ് മേനോനാണ് ന്യൂ ജനറേഷന്‍ സിനിമകളുടെ തലതൊട്ടപ്പന്‍ എന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ 1983 എന്ന ചിത്രത്തിലെ അഭിനയം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് സംതൃപ്ത നല്‍കിയ ചിത്രമാണ് 1983 എന്നാണ് അനൂപ് പറയുന്നത്.
ഒരു കോച്ച് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച എബ്രിഡിന് നല്ല വ്യക്തയുണ്ടായരുന്നു. നല്ലൊരു ക്രിക്കറ്റ് കളിക്കാരനാകുക എന്ന രമേശിന്റെ (നിവിന്‍ പോളി) മോഹം അയാള്‍ മകന്‍ കണ്ണനിലൂടെ നേടിയെടുക്കുന്നതാണ് 1983ന്റെ കഥ. കണ്ണനെ പരിശീലിപ്പിക്കാനെത്തുന്ന കോച്ചായാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തിയത്.

1983 ന്യൂ ജനറേഷനില്‍ നിന്നുള്ള മാറ്റമാണോ എന്ന് ചോദ്യത്തിന് അനൂപിന്റെ മുന്നില്‍ പ്രസക്തിയില്ല. ന്യൂ ജനറേഷന്‍ എന്ന പദത്തോടു തന്നെ തനിക്ക് താത്പര്യമില്ലെന്നാണ് അനൂപ് പറയുന്നത്. സിനിമയില്‍ എക്കാലത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരുപാടുപേര്‍ കൊണ്ടുവന്ന മാറ്റത്തില്‍ താനും ഉള്‍പ്പെട്ടു. അല്ലാതെ ന്യൂ ജനറേഷന്‍ എന്നൊന്നില്ല- അനൂപ് പറഞ്ഞു.
പിന്നെ അനൂപ് മിക്ക ഹിറ്റുകളും ഉണ്ടാക്കിയിട്ടുള്ളത് പുതുതലമുറയില്‍ പെട്ടവരോടൊപ്പമാണെന്നതാണ് ഈ ന്യൂജനറേഷന്‍ എന്ന ലേബലുവരാന്‍ കാരണം. ഇപ്പോള്‍ ലാല്‍ ജോസിനൊപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട്, വിക്രമാദിത്യന്‍. അതോടെ ആ പേര് മാറു എന്നാണ് അനൂപ് വിശ്വസിക്കുന്നത്.
ഇപ്പോള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് റിലീസ് ചെയ്തിരിക്കുകയാണ്. അനൂപ് മേനോനൊപ്പം ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ചിത്രം പ്രണയത്തിനും വിവാഹത്തിനും മുമ്പുള്ള നിമിഷത്തെ കുറിച്ചാണ് പറയുന്നതെന്ന് അനൂപ് പറഞ്ഞു


Click it and Unblock the Notifications











