ഞാൻ അദ്ദേഹത്തിന്റ കടുത്ത ആരാധകൻ! പ്രഭാസിന്റ പ്രിയപ്പെട്ട താരം മലയാളി പ്രേക്ഷകരുടെ സൂപ്പർ ഹീറോ

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോക സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രഭാസ്. ടോളിവുഡിന്റെ മാത്രം സ്വന്തമായിരുന്ന താരം ഇന്ന് ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിൽ തന്നെ കൈ നനിറയെ ആരാധകരാണ് താരത്തിന്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയരുകയായിരുന്നു ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താരത്തിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ സാഹോയ്ക്കായാണ്.

Recommended Video

വിശേഷങ്ങൾ പങ്കുവച്ച് പ്രഭാസ് | FilmiBeat Malayalam

ആഗസ്റ്റ് 30 നാണ ചിത്രം റിലീസിനായി എത്തുന്നത്. തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ഇപ്പോഴിത തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചിത്രത്തിന്റെ കൊച്ചിയിൽ നടന്ന ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട ബാഹുബലി

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് പ്രഭാസിന്റ താരമൂല്യം ഉയർത്തിയത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ലോക സിനിമയിൽ തന്നെ ചർച്ച വിഷയമായിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടാൻ പ്രഭാസിനായി.

 പ്രിയപ്പെട്ട നടൻ

ഇന്ത്യയിൽ കൈനിറയെ ആരാധകരുളള താരമാണ് പ്രഭാസ്. ഇപ്പോഴിത താരം തന്റെ ഇഷ്ട നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സാഹോയുടെ ട്രെയിലർ ലോഞ്ചിനായി കേരളത്തിലെത്തിയപ്പോഴാണ് തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ച് നടൻ മനസ് തുറന്നത്. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പ്രഭാസ് വെളിപ്പെടുത്തി. വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ നേരിൽ കണ്ടത്. അന്ന് കണ്ടതിനെക്കാൾ അദ്ദേഹം കൂടുതൽ യുവാവായിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

  എന്താണ് സാഹോ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സാഹോ. ബാഹുബലിയ്ക്ക് ശേഷം തിയേറ്ററിൽ എത്തുന്ന താരത്തിന്റെ ആദ്യ ചിത്രം. ബാഹുബലിയെ പോലെ സാഹോയും വൻ വിജയം നേടുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു ചിത്രം ഇന്ത്യൻ സിനിമയ്ക്ക് നൽകാനാണ് സാഹോയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് പ്രഭാസ് പറഞ്ഞു. കൂടാതെ ബാഹുബലി ചരിത്രം സൃഷ്ടിച്ചതു പോലെ സാഹോയും പ്രേക്ഷകർ സ്വീകരിക്കുമെന്നും താരം പറഞ്ഞു.

 750 കോടി രൂപ സംഘട്ടനത്തിന്

350 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് സാഹോ. ആക്ഷനും പ്രണയത്തിനും പ്രധാന്യം നൽകിയിരിക്കുന്ന ഒരു പക്ക എന്ർടെയ്നിങ്ങ് ചിത്രമാണ് സാഹോ. 350 കോടി ചെലവ് വരുന്ന ചിത്രത്തിൽ 75 കോടി രൂപ ഒരു സംഘട്ടന രംഗത്തിനു വേണ്ടി മാത്രം ചെലവിട്ടിട്ടുണ്ടെന്ന് താരം പറയുന്നു.

 അനുഷ്കയുമായുള്ള  ഗോസിപ്പ്

പ്രഭാസിനെ പോലെ കേരളത്തിൽ അനുഷ്കയ്ക്കും നിറയെ ആരാധകരുണ്ട്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച താരജോഡികളായിരുന്നു അനുഷ്കയും പ്രഭാസും.എല്ലാവർക്കും അറിയേണ്ടത് ഇരുവരുടേയും വിവാഹത്തെ കുറിച്ചാണ്. ഇപ്പോഴിത അനുഷ്കയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ന്യൂസിന് അനുവദിച്ച് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിനൊന്ന് വർ‌ഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രഭാസ് പറഞ്ഞു. പ്രണയമുണ്ടെങ്കിൽ ഇത് ഒളിച്ചു വെയ്ക്കേണ്ട കാര്യമില്ലെന്നാണ് താരം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X