ജീവിതം കടന്നു പോകുന്നത് പ്രതിസന്ധി ഘട്ടത്തിലൂടെ! തിരിച്ചു വരുമെന്ന് ഗായിക അമൃത സുരേഷ്
ജീവിത്തില ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗായിക അമൃത സുരേഷ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമൃത ഇക്കാര്യ തുറന്നു പറഞ്ഞത്. സഹോദരി അഭിരാമി സുരേഷമൊത്ത് നടത്തുന്ന എജി വ്ളോഗും കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം വിവരിച്ചു കൊണ്ടാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ തനിയ്ക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും സ്നേഹവും പിന്തുണയും വേണമെന്നും അമൃത ഇൻസ്റ്റഗ്രാമിലൂടെ തുറന്നു പറയുന്നു. പേസിറ്റീവായി ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്നുള്ള പ്രതീക്ഷയും പങ്കുവെയ്ക്കുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് അമൃതയ്ക്ക് ലഭിക്കുന്നത്. കൂടുതൽ ശക്തിയായി തിരിച്ചു വരാനാണ് പ്രേക്ഷകർ ആശംസിക്കുന്നത്.
ഈ പോസ്റ്റിന് മുൻപ് മകൾ അവന്തികയുമായുള്ള നചിത്രം അമൃത പങ്കുവെച്ചിരുന്നു. തന്റെ ജീവനും, ജീവിതവും സംഗീതവും ശ്വാസവും മകളാണെന്ന കുറിച്ചു കൊണ്ടാണ് അമൃത ഈ ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അമൃത സുരേഷ്. തന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുമായിരുന്നു.


Click it and Unblock the Notifications