twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയ്ക്ക് കുടിച്ചു!! പിന്നിലെ സീറ്റിൽ പോയി കിടന്നു, അന്ന് നടന്നതിനെ കുറിച്ച് ബാലഭാസ്കറിന്റെ ഡ്രൈവർ

    കാറിന്റെ പിന്നിലെ സീറ്റിൽ പോയി കിടന്നു

    |

    മലയാളികളേയും സംഗീത പ്രേമികളേയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു സംഗീതഞ്ജൻ ബാലഭാസ്കറിന്റെ മരണം. 2018 ൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. ഇന്നും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആരാധകരും ഇത് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഒരു വയലിൻ സംഗീതം കേട്ടാൽ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുക ബാലുവിന്റെ മുഖമായിരിക്കും. ബാലഭാസ്കറിന്റെ മരണവും മായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുകയാണ്.

     ടൊവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ!! ഇത് നാടനെന്ന് താരം, ബേസിലിന്റെ പിറന്നാൾ സമ്മാനം കലക്കി ടൊവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ!! ഇത് നാടനെന്ന് താരം, ബേസിലിന്റെ പിറന്നാൾ സമ്മാനം കലക്കി

    കാർ അപകടം സംഭവിക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി വിവാദമായിരുന്നു. മകന്റെ അപകടത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കേസിൽ അന്വേഷണം തുടരുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ താനല്ല വാഹനമോടിച്ചിരുന്നത് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഡ്രൈവർ അർജുൻ. മാതൃഭൂമി ഡോട്കോമിനോട് അന്ന് നടന്ന സംഭവത്തെ കുറിച്ചും തുടർന്ന് തനിയ്ക്ക് നേരെ ആരോപിക്കുന്ന കേസുകളെ കുറിച്ചുമുള്ള സത്യാവസ്ഥ തുറന്നു പറയുകയാണ്.

     നടന്മാരിൽ നിന്ന് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്!! അത് മീ ടൂവിൽ വരില്ല, വെളിപ്പെടുത്തി കങ്കണ നടന്മാരിൽ നിന്ന് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്!! അത് മീ ടൂവിൽ വരില്ല, വെളിപ്പെടുത്തി കങ്കണ

     കൊല്ലം വരെ വാഹനമോടിച്ചത്

    കൊല്ലം വരെ വാഹനമോടിച്ചത്

    കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയിൽ കയറി ഞങ്ങൾ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താൻ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നുവെന്നും അർജുൻ പറയുന്നു. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നും അർജുൻ പറയുന്നു.

      ബാലഭസ്കറിന്റെ ഡ്രൈവറല്ല

    ബാലഭസ്കറിന്റെ ഡ്രൈവറല്ല

    കഴിഞ്ഞ 14 വർഷമായി ബാലഭാസ്കറിനെ തനിയ്ക്ക് അറിയാം. ഞാൻ അദ്ദേഹത്തിന്റെ ഡ്രൈവറെന്നുമല്ല. താൻ ജോലിയുടെ ആവ‌ശ്യവുമായി ബന്ധപ്പെട്ടാണ് അന്ന് തിരുവനന്തപുരത്ത് എത്തിയതെന്നും അർജുൻ പറഞ്ഞു. അതേസമയം ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. . തനിയ്ക്ക് എഴുന്നേറ്റ് നടക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുകളുണ്ട്. കഴിഞ്ഞ ആഴ്ച കൂടി ഒരു ഓപ്പറേഷൻ നടന്നിരുന്നു.

     ക്രിമിനൽ കേസ്

    ക്രിമിനൽ കേസ്

    അർജുനെതിരെ ഒറ്റപ്പാലം ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടിഎം മോഷ്ടക്കാളെ സഹായിച്ച കേസിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ തനിയ്ക്ക് ഇതുമായി നേരിട്ട് ഒരു ബന്ധമില്ലെന്നും ഇയാൾ പറഞ്ഞു. തന്നെ കൂട്ടുകാർ ചേർന്ന് വിളിച്ചു കൊണ്ട് പോയതാണെന്നും. അവർ കുറ്റം ചെയ്തതിനെ കുറിച്ച് തനിയ്ക്ക് അറിയില്ലായിരുന്നു. മേൽപറഞ്ഞ കേസ് നടക്കുന്നത് നാല് വർഷത്തിനു മുൻപാണ്. ഇപ്പോഴും കേസുകൾ നടന്നു കൊണ്ടിരിക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും അർജുൻ പറഞ്ഞു.

     ബോധപൂർവ്വം വാഹനം ഇടിപ്പിച്ചു

    ബോധപൂർവ്വം വാഹനം ഇടിപ്പിച്ചു

    ബാലഭാസ്കറിന്റെ മരണം അപകട മരണമല്ലെന്നും ബോധപൂർവ്വം വാഹമിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ ബാലഭാസ്കാറിന്റെ ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തുകയും ചെയ്തു

     ഡ്രൈവിങ് സീററിൽ ബാലഭാസ്കർ

    ഡ്രൈവിങ് സീററിൽ ബാലഭാസ്കർ

    അപകട സമയത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് കെഎസ്ആർടിസി ഡ്രൈവറായിരുന്നു. സംഭവത്തെ വിശദീകരിച്ച് ഇയാൾ രംഗത്തെത്തിയിരുന്നു.
    ബാലഭാസ്‌ക്കറായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചരുന്നത്. ആറ്റിങ്ങല്‍ മുതല്‍ ബാലുവിന്റെ കാര്‍ ബസിന് മുന്നിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവ് കഴിഞ്ഞതോടെ അമിത വേഗത്തിലായ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ബസ് ഒതുക്കി കാറിനടുത്തേക്ക് ഓടി. മുന്നില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ബാലഭാസ്‌ക്കര്‍ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുന്നത് പോലെ തലയനക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെഎസ് ആർടിസി ഡ്രൈവറിന്റെ കുറിപ്പ് അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

    English summary
    iam innocent balabhaskar car driver arjun
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X