For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷമ്മി എല്ലാവരേയും പേടിപ്പിച്ചു!! എന്നാൽ തനിയ്ക്ക് അങ്ങനെയല്ല, ഷമ്മിയെ കുറിച്ച് ഫഹദ് ഫാസിൽ

  |

  Recommended Video

  കുമ്പളങ്ങി നൈറ്റ്സ് എങ്ങനെ ഫഹദ് പറയുന്നു | Filmibeat Malayalam

  കണ്ണ‌ുകളിലൂടെ കഥ പറയുന്ന താരമാണ് ഫഹദ് ഫാസിൽ. പലപ്പോഴും താരത്തിന്റെ അഭിനയത്തിനു മുന്നിൽ പ്രേക്ഷകർ അത്ഭുതപ്പെട്ട് നിൽക്കുന്ന കാഴ്ചയുണ്ടാകും. ആദ്യ ചിത്രത്തിൽ കണ്ട ഫഹദ് ഫാസിലിനെയല്ല രണ്ടാം വരവിൽ കണ്ടത്. അമ്പരപ്പിക്കുന്ന ഗെററപ്പിലും മേക്കോവറിലുമായിരുന്നു ഫഹദിന്റെ രണ്ടാം വരവ്.

  നടി പ്രയാഗ മാർട്ടിനു മുന്നിൽ ഫ്ലാറ്റായി ഗോകുൽ സുരേഷ്!! പബ്ലിക്കായി അത് തുറന്നു പറഞ്ഞു, താരങ്ങളുടെ ചിത്രം വൈറൽ, കാണൂ

  വില്ലൻ എന്ന ടൈപ്പ് കാസ്റ്റിൽ നിന്ന് നായകൻ, കോമഡി, സ്വഭാവ നടൻ എന്നീ കഥാപാത്രങ്ങളിലേയ്ക്ക് താരങ്ങൾ എത്താറുണ്ട്. മലയാളത്തിലെ പകുതി താരങ്ങളും വില്ലനിൽ നിന്നാണ് നായകനായത്. എന്നാൽ ഹീറോ പരിവേഷത്തിൽ തിളങ്ങിയിട്ട് വില്ലൻ കഥാ പാത്രങ്ങൾ ഏറ്റെടുക്കുന്ന താരമണ്ഫഹദ് ഫാസിൽ. നായകനെ പോലെ തന്നെ വില്ലൻ വേഷത്തിലും ഫഹദ് തിളങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയും ചലച്ചിത്ര ലോകവും ഒന്നടങ്കം ചർച്ച ചെയ്യുന്നത് ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചാണ്. സിനിമയുടെ പീക്ക് ലെവലിൽ എത്തിയതിനു ശേഷം നെഗ്റ്റീവ് ടച്ചുള്ള കഥാപാത്രം ചെയ്തതിനെ കുറിച്ച് ഫഹദ് ഫാസിൽ മനസ്സ് തുറക്കുകയാണ്. ഒരു വിദേശ മാധ്യമത്തിനു കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

  കലാഭവൻ മണിയുടെ മരണം!! നുണ പരിശോധയ്ക്ക് തയ്യാറായി സാബുവും ജാഫർ ഇടുക്കി അടക്കമുള്ള ഏഴ് സുഹൃത്തുക്കൾ, കേസ് മറ്റൊരു തലത്തിലേയ്ക്ക്..

   ഷമ്മിയായി ഫഹദ് ഫാസിൽ

  ഷമ്മിയായി ഫഹദ് ഫാസിൽ

  വരത്തനിലെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷമാണ് ഫഹദ് ഫാസിൽ കുമ്പളങ്ങി നൈറ്റ്സിൽ എത്തുന്നത്. എല്ലാവരേയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഇതുവരെ കണ്ടിരുന്ന ഫഹദിനെയല്ല കുമ്പളിങ്ങിയിൽ കണ്ടത്. താരം കെട്ടിപ്പൊക്കിയ ഇമേജുകൾ തകർക്കുന്ന വിധത്തിലുളള ഉഗ്രൻ പ്രകടനമായിരുന്നു ചിത്രത്തിലേത്. ഷമ്മിയിൽ മറ്റൊരു ഫഹദ് ഫാസിലിനെയാണ് താരം കണ്ടത്.

   ഷമ്മിയെ ഭയമോ

  ഷമ്മിയെ ഭയമോ

  ആരും അമ്പരക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഫഹദിന്റേത്. ആണധികാരത്തിന്റെ എല്ലാ ഭാവങ്ങളും പേറുന്നതും, കൂടെ ചില്ലറ വേലത്തരങ്ങളുമുള്ള പക്ക നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണ് ഷമ്മി. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ ഒട്ടും ഭയമില്ലായിരുന്നെന്നും ഫഹദ് പറയുന്നു. കൂടാതെ കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചുളള ഷൂട്ടിങ് അനുഭവവും നസ്രിയയ്ക്കൊപ്പം നിർമ്മാതാവിന്റ കുപ്പായമണിഞ്ഞതിനെ കുറിച്ചുളള അനുഭവവും താരം തുറന്നു പറയുന്നുണ്ട്.

   തന്നെക്കാലും സ്പെയ്സ് അവർക്ക്

  തന്നെക്കാലും സ്പെയ്സ് അവർക്ക്

  ഫഹദിനെക്കാലും സിനിമയിൽ സ്പെയിസ് ഉണ്ടായിരുന്നത് മറ്റുള്ള താരങ്ങൾക്കായിരുന്നു. എന്നാൽ എല്ലാ താരങ്ങൾക്കും കൃത്യമായ സ്ക്രീൻ പ്രസൻസോടെയായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ദിലീഷ് പോത്തനും സംവിധായകൻ മഹേഷ് സി നാരായണനും ഉണ്ടായിരുന്നെന്ന് ഫഹദ് അഭിമുഖത്തിൽ പറയുന്നു. കൂടാതെ തനിയ്ക്ക തന്റെ ഇമേജിനെ കുറിച്ച് ഒരു തരത്തിലുമുള്ള ഭയമില്ലായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

   നിർമ്മണത്തിലുളള കെമിസ്ട്രി

  നിർമ്മണത്തിലുളള കെമിസ്ട്രി

  സിനിമയിലേയും ജീവിതത്തിലേയും നസ്രിയ -ഫഹദ് കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഒരുമിച്ചുളള സിനിമ നിർമ്മാണ അനുഭവത്തെ കുറിച്ച് ഫഹദ് പങ്കുവെയ്ക്കുകയാണ്. ഉത്തരവാദിത്തങ്ങൾ തങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. എനിയ്ക്ക് ഷൂട്ട് ഉള്ളപ്പോൾ അവൽ പ്രൊഡക്ഷൻ ജോലികൾ നോക്കു. അവളുടെ പിന്തുണ തന്നെ കൂടുതൽ കരുത്തനാക്കിയെന്നും താരം പറയുന്നു.

  English summary
  iam not fear fahad fasil says about kumabalagi nights shammi character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X