ഡബ്ല്യൂസിസി വിവരമില്ലാത്ത മൂവ്മെന്റ്!! താൽപര്യമില്ലെന്ന് ലക്ഷ്മി മേനോൻ..
തനിയ്ക്ക് സംഘടനയോട് താൽപര്യമില്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം.
മലയാള സിനിമ മേഖലയിൽ ഒരു മാറ്റമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവർക്ക് വേണ്ടിയുള്ള ഒരു സ്പെയിസ് എന്ന നിലയ്ക്കാണ് സംഘടന രൂപം കൊണ്ടത്. എന്നാൽ തുടക്കം മുതൽ നിരവധി പ്രശ്നങ്ങളും വിവാദങ്ങളും സംഘടനയെ തേടിയെത്തിയിരുന്നു. ഇപ്പോഴും ഒന്നിനു പുറകെ ഒന്നായി ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

പിന്തുണയെക്കാൽ നിരവധി എതിർപ്പുകളും വിവാദങ്ങളുമാണ് ഡബ്ല്യൂസിസിയെ തേടിയെത്തുന്നത്. സിനിമയിലെ വനിതകൾക്കായി പ്രവർത്തിക്കുന്ന സംഘടനയായിട്ടു പോലും ഭൂരിഭാഗം സ്ത്രീ പ്രവർത്തകരും സംഘടനയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോഴിത ഡബ്യൂസിസിയെ കുറിച്ചുളള അഭിപ്രായം തുറന്നടിച്ച് തെന്നിന്ത്യൻ താരം ലക്ഷ്മി മേനോൻ. എന്തൊക്കെയായലും തനിയ്ക്ക് സംഘടനയോട് താൽപര്യമില്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം . മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനും നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്. ലക്ഷ്മി പറയുന്നത് കാണൂ

വിവരമില്ലാത്ത മൂവ്മെന്റ്
ഡബ്ല്യൂസിസി എന്ന സംഘടന നല്ലത് തന്നെയാണ്. എന്നാൽ തനിയ്ക്ക് ഇതിനോട് വലിയ താൽപര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെയൊക്കെ പറയുന്നുണ്ട്. എന്നാൽ എന്തോ വിവരമില്ലാത്ത മൂവ്മെന്റായിട്ടാണ് തോന്നിയതെന്നും താരം പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിയ്ക്ക് ഇങ്ങനെ തോന്നിയെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.

തന്നോട് തന്നെ ചെയ്യുന്ന ചതി
ഡബ്ല്യൂസിസിയെ കുറിച്ച് പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്നും താരം പറഞ്ഞുയ തനിയ്ക്ക് വേണമെങ്കിൽ ഈ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാം. അല്ലെങ്കിൽ അപ്പുറഴും ഇപ്പുറവും തൊടാതെ സംസാരിക്കാമായിരുന്നു. പക്ഷെ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്ന് പറഞ്ഞതെന്നും താരം പറഞ്ഞു.

ഇത് എന്റെ സ്വാതന്ത്ര്യം
ഡബ്ല്യൂസിസിയെ കുറിച്ച് ഇത്തരത്തിലുളള അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ ആര് തനിയ്ക്കെതിരെ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ തനിയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് ലക്ഷ്മി മേനോൻ കൂട്ടിച്ചേർത്തു. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ് . അത് ഏത് വിഷയമായാലും ആരോയും ഭയക്കാതെ തുറന്നു പറയുക തന്നെ ചെയ്യുമെന്നും അഭിമുഖത്തിൽ നടി പറഞ്ഞു.

താൽപര്യമില്ല
തെന്നിന്ത്യൻ താരം ലക്ഷ്മി മേനോൻ മാത്രമല്ല മലയാളത്തിലെ പല നടിമാരും ഡബ്ല്യൂസിസിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. നിരവധി പേർ ഇപ്പോഴും സംഘടനയിൽ അംഗമല്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. സംഘടനയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സംഘടനയിൽ അംഗമാകാൻ താൽപര്യമില്ലെന്ന് നേരത്തെ നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. സംവിധായകൻമാരാണ് സിനിമയുടെ വിജയത്തിനു പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായും ആ അവസരത്തിൽ ഐശ്വര്യ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











