എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാം!! അമ്മയിലേയ്ക്കുളള തിരിച്ചുപോക്കിനെ കുറിച്ച് റിമ

ഒരുപാട് പേര്‍ സംഘടനയ്ക്ക് പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ.......

നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മലയാള സിനിമലോകത്ത് ശക്തമായ ചലനമാണ് ഉണ്ടായിരിക്കുന്നത്. നടിയ്ക്ക് നേരിടേണ്ടിവന്ന ക്രൂരതയ്ക്ക് പിന്നാലെ സിനിമയിൽ സ്ത്രീകൾക്കായി ഒരു ചലച്ചിത്ര സംഘടന നിലവിൽ വരുകയായിരുന്നു. ഡബ്ല്യൂസിസിയുടെ തലപ്പത്തേയ്ക്ക് മലയാള സിനിമയിലെ ശക്തയായ സ്ത്രീ താരങ്ങൾ രംഗത്തെത്തുകയും ചെയ്തു. ഇതോടു കൂടി മലയാള സിനിമ മേഖലയിൽ മാറ്റത്തിനു തുടക്കം കുറിയ്ക്കുകയായിരുന്നു. പേരിനു വേണ്ടിയുള്ള ഒരു വനിത സംഘടനയല്ല ഡബ്യൂസിസി. അവർ തങ്ങളുടെ നിലപാടുമായി ശക്തമായി മുന്നോട്ട് പോകുകയാണ്.

റിമ കല്ലിങ്കൽ, പാർവതി, പത്മപ്രിയ, ഗീതു, മഞ്ജുവാര്യർ, രമ്യ നമ്പീശൻ, ഭാവന എന്നി നടിമാരും സജിത മഠത്തിൽ, ദീദി ദാമോദര്ൻ, അഞ്ജലി മോനോൻ മുതലായ ചലച്ചിത്ര മേഖലയിലെ വനിത പ്രവർത്തകരും ചേർന്നാണ് ഡബ്യൂസിസി ആരംഭിച്ചത്. തുടക്കം മുതൽ തന്നെ ഇവരുട നിലപാട് താരംസംഘടനയായ അമ്മയ‌ിലും മറ്റ് സിനിമ സംഘടനകളിലും കല്ലുകടി സൃഷ്ടിച്ചിരുന്നു. അമ്മയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് നടിമാർ റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള നാല് നടിമാർ സംഘടനയിൽ നിന്ന് പുറത്തു പോയിരുന്നു. ഇതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി റിമ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

 അമ്മയിൽ  നിന്ന് രാജിവെച്ചു

അമ്മയിൽ നിന്ന് രാജിവെച്ചു

നടിയ്ക്ക് നേരയുണ്ടായ ആക്രമണണത്തിൽ കുറ്റാരോപിനായ ദിലീപിനെ സംഘടനയിൽ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടിമാരായ രമ്യ നമ്പീശൻ, ഭവന, റിമ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയത്. നടിമാരുടെ രാജി തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ വൻ ചർച്ചയായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് അന്യഭാഷ താരസംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു.

 അമ്മയിലേയ്ക്ക് തിരിച്ചു പോക്ക്

അമ്മയിലേയ്ക്ക് തിരിച്ചു പോക്ക്

അമ്മയിലേയ്ക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് റിമ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഞാൻ ഇനി അമ്മയുടെ ഭാഗമല്ല. ലൈംഗികാക്രമണം നടത്തിയെന്ന കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതെന്തിനാണ്. ഇനിയൊരു തിരിച്ച് പോക്ക് എന്തിന്? അതിന്റെ ആവശ്യമെന്താണ്? നമ്മുടെ വെൽഫയർ അവർ നോക്കുകയാണേ?എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാം. റിമ പറഞ്ഞു.

ഞാൻ സംഘടനയുടെ പുറത്ത് പ്രവർത്തിക്കും

ഞാൻ സംഘടനയുടെ പുറത്ത് പ്രവർത്തിക്കും

പ്രായമായ അഭിനേതാക്കളെ സഹായിക്കാൻ വേണ്ടി മാത്രമുളളതാണോ സംഘടന. അതുമാത്രം പോരാ. നിലനിൽക്കുന്ന ബാക്കി അംഗങ്ങളുടേയും പ്രശ്നങ്ങളിലും കൃത്യാമായി ഇടപെടാൻ അമ്മ തയ്യാറാകണമെന്നും റിമ പറഞ്ഞു. ഒരുപാട് പേർ സംഘടനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെ പ്രവർത്തിച്ചുകൊള്ളാം. അപ്പോൾ തനിയ്ക്ക് കൂടുതൽ ശബ്ദവും സ്വാതന്ത്ര്യവും ഉണ്ടാകുമെന്നും റിമ പറഞ്ഞു.

അമ്മ പുരുഷ മാഫിയ‌‌‌

അമ്മ പുരുഷ മാഫിയ‌‌‌

അഭിനേതാക്കളുടെ സംഘടനയായ അമ്മ പുരുഷന്മാരുടെ മാഫിയ സംഘടനയാണ്. ആരേയും എതിർക്കാനോ ദ്രോഹിക്കാനോയല്ല ഡബ്ല്യൂസിസി ആരംഭിച്ചത്. അവൾക്കൊപ്പം എന്ന ലക്ഷ്യത്തോടെയാണ് സംഘടന തുടങ്ങിയത്. എന്നാല്‍ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കുറ്റക്കാരായ, വേട്ടക്കാരായവരെ എതിര്‍ക്കേണ്ടി വരുമെന്നും റിമ പറഞ്ഞു. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നുവെന്നറിഞ്ഞതിന് പിന്നാലെയായാണ് താരം സംഘടനയില്‍ നിന്നും രാജി വെച്ചത്. ഇനിയൊരിക്കലും ആ സംഘടനയിലേക്ക് തിരികെ പോവാനായി താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.

സിനിമയിൽ ലിംഗ നീതി

സിനിമയിൽ ലിംഗ നീതി

അവളോടൊപ്പം എന്നു മാത്രമല്ല സിനിമയിലെ ലിംഗനീതി ഉറപ്പുവരുത്തുന്നതിന് കൂടി വേണ്ടിയാണ് വനിത സംഘടനയായ ഡബ്ലുസിസി ആരംഭിച്ചത്. അമ്മയില്‍ നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചുള്ള അവരുടെ സമീപനത്തില്‍ മാറ്റം വന്നപ്പോള്‍ത്തന്നെ കൂടുതല്‍ പ്രതിക്ഷീക്കുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായുള്ള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യമായ തീരുമാനമെടുത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെയന്നും താരം അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X