രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല!! തുറന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍
Recommended Video

എംടിയുടെ തിരക്കഥയായ രണ്ടാമൂഴത്തിന് ആസ്പദമാക്കി നിരവധി കഥകളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായുളള ചർച്ച വിഷയം. എംടിയുടെ തിരക്കഥയിൽ രണ്ടാമൂഴം ഒരുക്കുന്നു എന്നുളള റിപ്പോർട്ട് പ്രേക്ഷർക്കിടയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം ബോളിവുഡ് ഹോളിവു‍് താരങ്ങളും എത്തുന്നു എന്നുളള വാർത്ത ജനങ്ങളിൽ ഉണ്ടാക്കിയ ആകാംക്ഷ ചെറുതൊന്നും അല്ലായിരുന്നു. സമൂഹമാധ്യമങ്ങളും സിനിമ കോളങ്ങളിലുമെല്ലാം രണ്ടാമൂഴം വൻ ആഘോഷമായിരുന്നു
എംടിയുടെ തിരക്കഥയിൽ പിറക്കുന്ന രണ്ടാംമൂഴത്തിൽ ഭീമനായി ലാലേട്ടൻ എത്തുമെന്നുളള റിപ്പോർട്ട് ആദ്യം തന്നെ പ്രചരുന്നു. എന്നാൽ ഇതിനെ കുറിച്ച് മോഹൻലാൽ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത രണ്ടാംമൂഴത്തിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി മോഹൻലാൽ. ലൂസിഫറിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ലാലേട്ടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

രണ്ടാമൂഴത്തിൽ അഭിനയിക്കുമോ?
എംടി വാസുദേവൻ നായർ തിരക്കഥ എഴുതിയ രണ്ടാമൂഴം സിനിമയാകുമ്പോൾ ഭീമനായി അഭിനയിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രം യാഥാർഥ്യമാകുമോ എന്നുള്ള കാര്യത്തിൽ എല്ലാവരേയും പോലെ തനിയ്ക്കും ആശങ്കയുണ്ടെന്നും താര കൂട്ടിച്ചേർത്തു. ദുബൈയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ലാലേട്ടൻ ഭീമനാകും
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി രണ്ടാമൂഴം ഒരുക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. ഭീമനായിട്ടാകും ലാലേട്ടൻ ചിത്രത്തിൽ എത്തുകയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായിട്ടാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രതികരണം. എന്നാൽ തന്റെ തിരക്കഥ തിരിതെ ലഭിക്കണമെന്ന് എംടി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒടിയനു മുൻപേ
മോഹൻലാൽ ചിത്രം ഒടിയനു മുൻപേ പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാമൂഴം. എന്നാൽ എംടി തിരക്കഥ നൽകി നാലു വർഷങ്ങൾ പിന്നീട്ടതിനു ശേഷവും സിനിമയെ കുറിച്ചുള്ള യാതൊരു ചലനവും ഉണ്ടായിരുന്നില്ല. പറഞ്ഞ സമയത്തിനുളളിൽ സിനിമയിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാത്തതിനെ തുടർന്ന് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ടിരുന്നു.

തിരക്കഥയ്ക്ക് നിരോധനം
സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭാഗത്ത് നിന്ന് അനുരഞ്ജന നീക്കങ്ങൾ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. തിരക്കഥ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുൻസിഫൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനേ തുടർന്ന് ഈ തിരക്കഥ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി. കൂടാതെ കേസിൽ മധ്യസ്ഥനെ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളിയിരുന്നു.


Click it and Unblock the Notifications











