»   » ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡ്; മികച്ച നടി സായി പല്ലവി

ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡ്; മികച്ച നടി സായി പല്ലവി

Posted By:
Subscribe to Filmibeat Malayalam

ഐബിഎന്‍ ലൈവ് സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടിയായി പ്രേമം നായിക സായി പല്ലവിയെ തെരഞ്ഞെടുത്തു. ദേശീയ വാര്‍ത്താചാനലായ സിഎന്‍എന്‍ ഐബിഎന്‍ ഓണ്‍ലൈനിലൂടെ സ്വീകരിച്ച വോട്ടുകളുടെയും മറ്റും അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 64.61 ശതമാനം വോട്ടു നേടിയാണ് സായി പല്ലവി മികച്ച നടി പദവി സ്വന്തമാക്കിയത്.

മലയാളത്തിന് പുറമേ കന്നടയിലെ രംഗി തിരംഗയുടെ സംവിധായകന്‍ അനൂപ് ഭണ്ഡാരി, വജ്രകയ കന്നട ചിത്രത്തിലെ നോ പ്രോബ്ലം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ ധനുഷ്, കാക്കെ മുട്ടൈ സംവിധായകന്‍ എം മണികണ്ഠന്‍, ജിവി പ്രകാശ് തുടങ്ങിയവരും മത്സരത്തിനുണ്ടായിരുന്നു.

sai-pallavi-10

2015 ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച ഒരു വര്‍ഷം കൂടിയായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു സായി പല്ലവി. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവിയെ പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചു.

പ്രേമത്തിന്റെ വിജയ ശേഷം സായി പല്ലവി ഇപ്പോള്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ നായികയായാണ് ചിത്രത്തില്‍ സായി പല്ലവി എത്തുന്നത്.

English summary
IBNLive Movie Awards: 'Premam' actress Sai Pallavi wins Best Southern Debut 2015.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam