മമ്മൂട്ടിയുടെ പേര് പറഞ്ഞ് സിനിമയില്‍ ഇടം നേടാന്‍ ശ്രമിച്ചിട്ടില്ല! മകനെക്കുറിച്ച് ഇബ്രാഹിംകുട്ടി
മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ അഭിനയിച്ചിട്ടുളള താരമാണ് മക്ബൂല്‍ സല്‍മാന്‍. മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ മക്ബൂല്‍ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2012ല്‍ എകെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മക്ബൂല്‍ സല്‍മാന്റെ അരങ്ങേറ്റം. തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളില്‍ മോളിവുഡില്‍ നടന്‍ അഭിനയിച്ചിരുന്നു.

അതേസമയം മമ്മൂട്ടിയുടെ പേര് പറഞ്ഞ് നാളിതുവരെ മക്ബുല്‍ സിനിമയില്‍ ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറഞ്ഞിരുന്നു. തന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ സിനിമയില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു ഇബ്രാഹിംകുട്ടിയുടെ പ്രതികരണം.
16 സിനിമകളില്‍ വരെ അവന്‍ ഓഡിഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ്ങ് ടുഗെദര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹികുട്ടി പറഞ്ഞു. പക്ഷേ നാളിതുവരെ അവന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ചിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്ന ചിത്രത്തിലായിരുന്നു മക്ബൂല്‍ ആദ്യമായി നായകവേഷത്തിലെത്തിയത്. തുടര്‍ന്ന് മമ്മൂട്ടി ചിത്രങ്ങളായ കസബ. മാസ്റ്റര്‍പീസ്, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. നായകവേഷങ്ങള്‍ക്ക് പുറമെ വില്ലന്‍ വേഷങ്ങളിലും മക്ബുല്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മിനിസ്‌ക്രീന്‍ രംഗത്താണ് മക്ബൂലിന്റെ പിതാവ് ഇബ്രാഹിംകുട്ടി കൂടുതല്‍ തിളങ്ങിയത്. നിരവധി സീരിയലുകളിലെല്ലാം അദ്ദേഹം വേഷമിട്ടിരുന്നു.
അടുത്തിടെയാണ് പുതിയ യൂടുബ് ചാനല്‍ തുടങ്ങി ഇബ്രാഹിംകുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എത്താറുണ്ട്. മുന്‍പ് മമ്മൂട്ടിയുടെയും തന്റെയും പഴയ വീട് ഇബ്രാഹിംകുട്ടി പ്രേക്ഷകര്‍ക്കായി യൂടൂബ് ചാനലിലൂടെ കാണിച്ചിരുന്നു.


Click it and Unblock the Notifications











