മോഹന്‍ലാലിനെ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തോ? ഇടവേള ബാബു പറയുന്നത് ഇങ്ങനെ! കാണൂ!

17 വര്‍ഷത്തിന് ശേഷം ഇന്നസെന്റ് അമ്മയുടെ പടിയിറങ്ങുകയാണ്. പതിവ് പോലെയല്ല ഇത്തവണ പ്രസിഡന്റായി പുതിയ ആളെത്തട്ടെ എന്ന് അദ്ദേഹം കടുംപിടുത്തം പിടിച്ചതോടെയാണ് ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്ന ചര്‍ച്ചകള്‍ തുടങ്ങിയത്. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ താരമായിരിക്കണം ഈ സ്ഥാനത്തേക്ക് എത്തേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. ഇടഞ്ഞ് നില്‍ക്കുന്നവരെപ്പോലും ചേര്‍ത്ത് കൊണ്ടുപോവാന്‍ കഴിയുന്ന തരത്തിലുള്ളയാളായിരിക്കണം പ്രസിഡന്റായി വരേണ്ടതെന്നായിരുന്നു അംഗങ്ങളും പറഞ്ഞത്.

ഇന്നസെന്റിന്റെ പിന്‍ഗാമിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് ഇക്കാര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് പ്രചരിച്ച് തുടങ്ങിയത്. ജൂണ്‍ അവസാനവാരത്തോട് കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടയിലാണ് മോഹന്‍ലാല്‍ ഭാരവാഹിയായി എത്തുമെന്നും ജൂണ്‍ 24ന് ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. നിലവിലെ സെക്രട്ടറിയായ ഇടവേള ബാബു ഇതേക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 മോഹന്‍ലാല്‍ നേതൃനിരയിലേക്കോ?

മോഹന്‍ലാല്‍ നേതൃനിരയിലേക്കോ?

അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തുവെന്നും ഈ മാസം അവസാനം അദ്ദേഹം ആ ചുമതല ഏറ്റെടുക്കുമെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ദേശീയ മാധ്യമമുള്‍പ്പടെ വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വാര്‍ത്ത വൈറലായത്.

തീരുമാനമൊന്നുമായിട്ടില്ല

തീരുമാനമൊന്നുമായിട്ടില്ല

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ഇതേക്കുറിച്ച് ഇതുവരെയും തീരുമാനമൊന്നുമായിട്ടില്ലെന്നാണ് നിലവിലെ സെക്രട്ടറിയായ ഇടവേള ബാബും പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

തിരഞ്ഞെടുപ്പ് നടത്തും

തിരഞ്ഞെടുപ്പ് നടത്തും

പതിവ് പോലെ തന്നെ ഇത്തവണയും തിരഞ്ഞെടുപ്പ് നടത്തും. ജൂണ്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ജനറല്‍ബോഡി യോഗം ചേരുന്നത്. ഇത്തവണയും അത് നടക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാലിനെ തിരഞ്ഞെടുത്തതെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ മോഹന്‍ലാല്‍ നേതൃനിരയിലേക്ക് വരുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

മോഹന്‍ലാലിന്റെ മൗനം

മോഹന്‍ലാലിന്റെ മൗനം

മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെയും അരങ്ങേറിയിരുന്നു. എന്നാല്‍ അദ്ദേഹം ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. കൃത്യമായ പ്രതികരണം നല്‍കാതെ താരം മൗനം തുടരുന്നതിനിടയിലാണ് പ്രസിഡന്റായി താരത്തെ തിരഞ്ഞെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ജൂണ്‍ അവസാനവാരം നടക്കുന്ന യോഗത്തില്‍ ഇതേക്കുറിച്ചുള്ള തീരുമാനമുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അമ്മമഴവില്ലിന്റെ ഗംഭീരവിജയം

അമ്മമഴവില്ലിന്റെ ഗംഭീരവിജയം

അമ്മയുടെ സുവര്‍ണ്ണജൂബിലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്റ്റേജ് പരിപാടിയായ അമ്മമഴവില്ല് ഗംഭീരവിജയമായിരുന്നു. മഴവില്‍ മനോരമയോടൊപ്പം ചേര്‍ന്നായിരുന്നു പരിപാടി നടത്തിയത്. സീനിയര്‍ താരങ്ങളും യുവതാരങ്ങളുമൊക്കെയായി താരങ്ങള്‍ നിറഞ്ഞാടിയ പരിപാടിയായിരുന്നു ഇത്. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു പരിപാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X