ട്വന്റി 20 മാത്യകയിലുളള പുതിയ സിനിമ! ചിത്രത്തെ കുറിച്ച് പറഞ്ഞ് ഇടവേള ബാബു
മലയാള സിനിമാ താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 ബോക്‌സോഫീസില്‍ വലിയ തരംഗമായചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയില്‍ സംവിധായകന്‍ ജോഷിയായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. ദിലീപ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ നിന്നും വലിയ കളക്ഷനും നേടിയിരുന്നു. മോളിവുഡിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രമായിരുന്നു ട്വന്റി 20.

അതേസമയം ട്വന്റി 20 മാതൃകയില്‍ അതേപൊലൊരു സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മിക്കാനുളള തയ്യാറെടുപ്പുകളിലാണ് താരംഘടനയായ അമ്മ. നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇതേ കുറിച്ച് പറഞ്ഞത്. ട്വന്റി 20 മാതൃകയിലുളള പുതിയ സിനിമ നിര്‍മ്മിക്കുവാനുളള ആദ്യ ഘട്ട ആലോചനകള്‍ നടന്നുവരുന്നതായി ഇടവേള ബാബു പറയുന്നു.
ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു സ്‌റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടാണ് സിനിമയെ കുറിച്ച് ആലോചിക്കുന്നത്. ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുളള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു. അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയും. അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു.
Recommended Video
അതേസമയം സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ കൈയ്യില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ഒരു കഥയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി ഇടവേള ബാബു പറഞ്ഞു. എല്ലാവരും കൂടി ആ കഥ കേള്‍ക്കാനുളള ഒരുക്കത്തിലാണ്. വൈകാതെ തന്നെ സിനിമയെ കുറിച്ചുളള ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു. മുന്‍പ് താരങ്ങളുടെ ക്ഷേമത്തിന് വേണ്ടി പണം കണ്ടെത്തുന്നതിനായി അമ്മ നടത്തിയ സ്റ്റേജ് ഷോകളും ശ്രദ്ധേയമായി മാറിയിരുന്നു. മഴവില്‍ അഴകില്‍ അമ്മ എന്ന പേരിലായിരുന്നു താരസംഘടന സ്‌റ്റേജ് ഷോ സംഘടിപ്പിച്ചിരുന്നത്. ഇതിനും പ്രേക്ഷകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. സ്റ്റേജ് പ്രോഗ്രാമിലും മിക്ക താരങ്ങളും ഭാഗമായിരുന്നു.


Click it and Unblock the Notifications