For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടവേള ബാബുവിന്റെ ആക്രോശത്തില്‍ പൊട്ടിക്കരഞ്ഞ് അഭിനേത്രി, അമ്മ യോഗത്തില്‍ സംഭവിച്ചത്?

  |

  മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത് കഴിഞ്ഞയാഴ്ചയായിരുന്നു. 18 വര്‍ഷത്തിന് ശേഷമാണ് നേതൃസ്ഥാനത്തുനിന്നും ഇന്നസെന്റ് പിന്‍വാങ്ങിയത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ വൈറലായിരുന്നു. നേതൃസ്ഥാനത്തുനിന്നും ഇന്നസെന്റ് പിന്‍വാങ്ങിയപ്പോള്‍ മമ്മൂട്ടിയും പടിയിറങ്ങിയിരുന്നു. അടുത്തിടെ നടന്ന യോഗത്തിനെക്കുറിച്ചുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. അതിനിടയിലാണ് നിഷ സാരംഗ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.


  വനിതാപ്രതിനിധികളോട് സംഘടന എങ്ങനെയാണ് പെരുമാറുന്നതെന്ന് വ്യക്തമായ മറ്റൊരു സംഭവം കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്നതിന് തുല്യമായ നടപടിയാണ് ഇതെന്നായിരുന്നു അഭിനേത്രികള്‍ പറഞ്ഞത്. ഈ വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഈ സംഭവവും. യോഗത്തിനിടയിലെ അപ്രതീക്ഷിത സംഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനിടയില്‍

  അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നതിനിടയില്‍

  സിനിമയിലൂടെയും സീരിയലിലൂടെയുമായി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച നിരവധി പേരാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സെല്‍ഫിയെടുത്തും കുശലം പറഞ്ഞും പലരും കൂടിക്കാഴ്ചയെ ആഘോഷമാക്കി മാറ്റുകയായിരുന്നു. യോഗത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ യോഗത്തിനിടയില്‍ ആദരിച്ചിരുന്നു.

  നിഷ സാരംഗിനെ അവഗണിച്ചു

  നിഷ സാരംഗിനെ അവഗണിച്ചു

  സിനിമയിലെ ജേതാക്കളെ ആദരിക്കുന്നതിനിടയില്‍ ടെലിവിഷനിലെ ജേതാക്കളെ അവഗണിക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു ഇത്തവണത്തേത്. മികച്ച ഹാസ്യനടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം(ടെലിവിഷന്‍) നേടിയ നിഷ സാരംഗിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ദ്രന്‍സ് ഉള്‍പ്പടെ നിരവധി പേരെ ആദരിക്കുമ്പോള്‍ ഈ താരം സദസ്സിലിരിക്കുകയായിരുന്നു.

  ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍

  ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍

  പരിപാടി തുടരുന്നതിനിടയിലാണ് താരം തന്നെ തന്റെ നേട്ടത്തെക്കുറിച്ച് സൂചിപ്പിച്ചത്. മിനിസ്‌ക്രീനിലും സിനിമയിലുമായി നിറഞ്ഞുനില്‍ക്കുന്ന ഈ അഭിനേത്രി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. തന്നെ അവഗണിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അത്ര നല്ല പരിഗണനയായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്.

  ഇടവേള ബാബുവിന്റെ പ്രതികരണം

  ഇടവേള ബാബുവിന്റെ പ്രതികരണം

  തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അഭിനേത്രിയെ അപമാനിക്കുന്ന തരത്തിലായിരുന്നു നിയുക്ത ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പ്രതികരിച്ചത്. താരത്തിന് അവാര്‍ഡ് ലഭിച്ച വിവരത്തെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

  പൊട്ടിക്കരഞ്ഞ് താരം

  പൊട്ടിക്കരഞ്ഞ് താരം

  ഇടവേള ബാബുവിന്റെ രൂക്ഷപ്രതികരണത്തെ തുടര്‍ന്ന് താരം പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് കവിയൂര്‍ പൊന്നമ്മയുള്‍പ്പടെയുള്ളവര്‍ ആശ്വസിപ്പിച്ചപ്പോഴാണ് താരം കരച്ചില്‍ നിര്‍ത്തിയതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയായിരുന്നു ഇത്തവണത്തെ യോഗം നടത്തിയത്. യോഗത്തിനിടയിലെ ചിത്രങ്ങള്‍ പോലും ആദ്യ ദിനം പുറത്തുവിട്ടിരുന്നില്ല.

  ശരിയായില്ലെന്ന് ബാബുരാജ്

  ശരിയായില്ലെന്ന് ബാബുരാജ്

  നിഷാ സാരംഗിനോട് ഇടവേള ബാബു പെരുമാറിയ രീതി ശരിയായില്ലെന്ന് ബാബുരാജ് വ്യക്തമാക്കിയിരുന്നു. പുതിയ അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം സെക്രട്ടറിയെ വിമര്‍ശിച്ചത്. ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കരുതെന്നും ബാബുരാജ് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  മാപ്പ് പറഞ്ഞ് തടിയൂരി

  മാപ്പ് പറഞ്ഞ് തടിയൂരി

  അഭിനേത്രിയോട് പെരുമാറിയ രീതി അല്‍പ്പം കടുത്തുപോയെന്ന് മനസ്സിലാക്കിയ ഇടവേള ബാബു മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. സംഭവം വന്‍വിവാദമാവുമെന്ന് വ്യക്തമായതോടെയാണ് അദ്ദേഹം ക്ഷമ പറഞ്ഞത്. മുതിര്‍ന്ന താരങ്ങളുള്‍പ്പടെ പലരും യോഗത്തിനിടയിലുണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ച് ആരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

  മിനിസ്‌ക്രീനിലെ മിന്നും താരം

  മിനിസ്‌ക്രീനിലെ മിന്നും താരം

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നിഷ ശാരംഗ്. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രക്ഷേപണം ചെയ്ത് വരുന്ന ഹാസ്യ പരമ്പരയായ ഉപ്പും മുളകും പരിപാടിയിലെ നീലിമ ബാലചന്ദ്രന്‍ തമ്പിയെന്ന നീലുവിനെ അവതരിപ്പിക്കുന്നത് നിഷയാണ്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലുള്ള അവതരണവുമായി മുന്നേറുകയാണ് ഈ പരിപാടി.

  English summary
  Idavela Babu's reaction on this actress's comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X