ട്വന്റി ട്വന്റിയില്‍ ഭാവന മരിച്ചു പോയില്ലേ... അമ്മയിലെ അംഗവുമല്ലല്ലോ; വിശദീകരണവുമായി ഇടവേള ബാബു
തന്റെ വിവാദ പരമാര്‍ശത്തിന് വിശദീകരണവുമായി ഇടവേള ബാബു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഭാവനയെ മരിച്ചു പോയവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബു സംസാരിച്ചത്. വിഷയം വഷളായതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്റെ പരമാര്‍ശത്തിന് വിശദീകരണം നല്‍കി രംഗത്തെത്തിയിരിയ്ക്കുകയാണ് എ എം എം എ ജനറല്‍ സെക്രട്ടറി കൂടെയായ ഇടവേള ബാബു.
ട്വന്റി ട്വന്റി മോഡലില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ഭാവനയ്ക്ക് വേഷമുണ്ടോ എന്നായിരുന്നു ചോദ്യം. സംഘടനയില്‍ നിന്ന് രാജി വച്ചയാള്‍ ഉണ്ടാവില്ല എന്നും, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്നും ബാബു മറുപടി നല്‍കി. ഈ പരമാര്‍ശത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് ശക്തമായി പ്രതികരിച്ചു. ഇടവേള ബാബുവിനെയോ താര സംഘടനയെയോ തിരുത്താന്‍ കഴിയും എന്ന പ്രതീക്ഷ താന്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് തന്റെ രാജിക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇതേ തുടര്‍ന്നാണ് ഇടവേള ബാബു തന്റെ പരമാര്‍ശത്തെ വിശദീകരിച്ചത്. ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം മരിച്ചു പോയതാണ്. അങ്ങനെ മരിച്ചു പോയ ആളെ തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് ഇടവേള ബാബു വ്യക്തമാക്കി. മാത്രമല്ല, താര സംഘടന നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സംഘടനയില്‍ നിന്ന് രാജിവച്ച ആളെ എങ്ങിനെ അഭിനയിപ്പിയ്ക്കും എന്നും ചോദിച്ചുവത്രെ. അതേ സമയം പാര്‍വ്വതി തിരുവോത്തിന്റെ രാജി കൈയ്യില്‍ കിട്ടിയിട്ടില്ല എന്നും ഇടവേള ബാബു പറയുന്നു.
ഇടവേള ബാബുവിന്റെ പരമാര്‍ശം അറപ്പുളവാക്കുന്നതാണെന്നും പൂച്ഛത്തോടെയാണ് കാണുന്നത് എന്നുമൊക്കെയാണ് പാര്‍വ്വതി ഫേസ്ബുക്കില്‍ എഴുതിയത്. താന്‍ രാജി വയ്ക്കുന്നതിനോടൊപ്പം ഇടവേള ബാബുവിന്റെ രാജിയും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. മനസാക്ഷിയുള്ളവര്‍ എത്രപേര്‍ ബാബുവിന്റെ രാജിയ്ക്ക് ആവശ്യപ്പെടും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണെന്ന് താനെന്നായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.
Recommended Video
തന്റെ സുഹൃത്തുക്കളെല്ലാം എ എം എം എയില്‍ നിന്ന് രാജി വച്ചിട്ടും താന്‍ തുടര്‍ന്നതിന് കാരണം, അകത്ത് നിന്നുകൊണ്ട് സംഘടനയെ നേര്‍വഴിയ്ക്ക് നടത്താം എന്ന പ്രതീക്ഷയിലാണെന്നും, ആ പ്രതീക്ഷ എ എം എം എ യുടെ ജനറല്‍ സെക്രട്ടറിയുടെ അഭിമുഖം കണ്ടതോടെ മാറിയെന്നും പറഞ്ഞുകൊണ്ടാണ് പാര്‍വ്വതി രാജിവച്ചത്. അതേ സമയം ഇടവേള ബാബുവിന്റെ പരമാര്‍ശത്തോട് ഇതുവരെ മറ്റ് സംഘടനാ അംഗങ്ങളാരും തന്നെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











