സ്വപ്‌നമാളികയുടെ നിര്‍മ്മാണത്തിന് ഐഡിബിഐ ധനസഹായം
മോഹന്‍ലാല്‍ കഥയെഴുതി കെ.എ ദേവരാജ് സംവിധാനം ചെയ്യുന്ന സ്വപ്‌നമാളികയ്‌ക്ക് ഐഡിബിഐ ധനസഹായം.
78 ഓളം ഹിന്ദി, തമിഴ് ചിത്രങ്ങള്‍ക്ക് ഐഡിബിഐയുടെ ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇത്തരത്തില്‍ സഹായം ലഭ്യമാകുന്നത്.
കുറഞ്ഞ പലിശ നിരക്കില്‍ ലഭിയ്‌ക്കുന്ന ഐഡിബിഐ ധനസഹായം ലഭ്യമാക്കാന്‍ അന്യഭാഷകളില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിയ്‌ക്കുന്നുണ്ടെന്ന് സംവിധായകനായ ദേവരാജ് ആരോപിയ്ക്കുന്നു.
ഏറെ കടമ്പകള്‍ കടന്നാണ് ധനസഹായം ലഭ്യമാക്കിയത്. കേരളത്തില്‍ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടുന്ന നിര്‍മ്മാതാക്കള്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മോഹന്‍ലാലിന്റെ സ്വപ്നമാളിക


Click it and Unblock the Notifications