ഫൈസലിന്റെ അനിയത്തിക്കൊപ്പം ശിഖയുടെ പുതിയ ചിത്രം! തട്ടമിട്ട് മൊഞ്ചത്തിയായി താരം
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശിഖ പ്രഭാകരന്‍. കഴിഞ്ഞ വര്‍ഷമായിരുന്നു സംഗീത സംവിധായകന്‍ ഫൈസല്‍ റാസിയുമായുളള ശിഖയുടെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പൂമരം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ മലയാളത്തില്‍ തരംഗമായ സംഗീത സംവിധായകനാണ് ഫൈസല്‍ റാസി. ശിഖയുടെയും ഫൈസലിന്റെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഇരുവരും. ശിഖയുടെയും ഫൈസലിന്റെയും പാട്ട് വീഡിയോകളെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസല്‍ റാസിയെ ശ്രദ്ധേയനാക്കിയത്.
അതേസമയം ശിഖാ പ്രഭാകരന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫൈസല്‍ റാസിയുടെ സഹോദരിക്കൊപ്പം തട്ടമിട്ടു മൊഞ്ചത്തിയായിട്ടാണ് ശിഖ ചിത്രത്തില്‍ എത്തുന്നത്. ആമിന എന്നാണ് ഫൈസല്‍ റാസിയുടെ സഹോദരിയുടെ പേര്. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയാണ് ശിഖയെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി മാറ്റിയത്.
പിന്നീട് ശിഖയും ഫൈസലും ചേര്‍ന്ന് ഒരു മ്യൂസിക്കല്‍ ബാന്‍ഡും തുടങ്ങിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. എറണാകുളത്തെ മഹാരാജാസ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. സംഗീതമായിരുന്നു ശിഖയെയും ഫൈസലിനെയും തമ്മില്‍ അടുപ്പിച്ചത്.
ജൂനിയര്‍ വിദ്യാര്‍ത്ഥിയായി എത്തിയ ശിഖയെ റാഗ് ചെയ്യാനായി എത്തിയതായിരുന്നു ഫൈസല്‍. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. പ്രണയം ആദ്യം തുറന്നുപറഞ്ഞത് ഫൈസല്‍ ആയിരുന്നു. വ്യത്യസ്ത മതത്തില്‍പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ് നടന്നത്. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലൂടെ തമിഴിലും തിളങ്ങിയിരുന്നു ശിഖ പ്രഭാകരന്‍.


Click it and Unblock the Notifications











