ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റോഷന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു! ഗായകന് ഗുരുതര പരിക്ക്!

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റോഷന് വാഹനാപകടം. കൊച്ചിയിലേക്ക് പരിപാടിക്കായി പോവുന്നതിനിടയിലായിരുന്നു അപകടം. സഹോദരന്‍ അശ്വിനും റോഷനൊപ്പമുണ്ടായിരുന്നു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി റോഷന്‍രെ കാറിനെ ഇടിച്ചിടുകയായിരുന്നു. കണ്ണൂരിലെ എകെജി ബസ് സ്‌റ്റോപ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. പ്രിയഗായകന്റെ അപകട വാര്‍ത്തയെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റോഷനും സഹോദരനും അപകടത്തില്‍പ്പെട്ടത്.

അമിതവേഗതയിലായിരുന്നു ലോറി ഓടിച്ചിരുന്നത്. ഡിവൈഡറിനെ മറികടന്ന് കാറിലേക്ക് ഇടിക്കുകയായിരുന്നു. അപകട ശേഷം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു ലോറി. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് തകര്‍ന്ന കാറില്‍ നിന്നും ഇവരെ മാറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്.

Roshan

തീവ്രപരിചരണ വിഭാഗത്തിലാണ് റോഷനെ പ്രവേശിപ്പിച്ചിട്ടുള്ളത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. റോഷന്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. റോഷന്റെ സഹോദരനായ അശ്വിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X