»   » സോഷ്യല്‍ മീഡിയയില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴി തിരിച്ചറിയുക! പ്രമുഖ താരങ്ങളുടെ വരെ അവസ്ഥ ഇതാണ്!!!

സോഷ്യല്‍ മീഡിയയില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴി തിരിച്ചറിയുക! പ്രമുഖ താരങ്ങളുടെ വരെ അവസ്ഥ ഇതാണ്!!!

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ കടന്നു വരവ് പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും പല നല്ല കാര്യങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ഇവ വലിയ ചതിക്കുഴികളായി മാറാറുണ്ട്.

കുട്ടികളുടെ രക്ഷകനായിരുന്ന സൂപ്പര്‍ ഹീറോ ബാറ്റ്മാന്‍ ഇനിയില്ല! ഓര്‍മ്മയായത് ഇതിഹാസം!!!

സിനിമ താരങ്ങളടക്കം പലരുടെയും പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും അതിലുടെ സാധാരണക്കാരെ പറ്റിക്കുന്നതാണ് ചിലരുടെ വിനോദ പരിപാടികള്‍. ദിവസേന അതിന് ഇരയാവുന്നത് നിരവധി പേരാണ്.

നവമാധ്യമങ്ങളിലെ ചതിക്കുഴി

ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന എന്ന വിശ്വാസത്തിലാണ് ഫേക്ക് അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചു വരുന്നത്. പ്രമുഖ താരങ്ങളുടെ ഫോട്ടോസും വിവരങ്ങളും നല്‍കി ഫേക്ക് അക്കൗണ്ടുകള്‍ നിരവധിയാണ്. അതിലാണ് പലരും വീണു പോവുന്നതും.

ഉണ്ണി മുകുന്ദന്റെ പേരില്‍ 3000 വ്യാജ അക്കൗണ്ടുകള്‍

ഉണ്ണി മുകുന്ദന്റെ പേരില്‍ ഉണ്ടായിരുന്നത് മൂവായിരത്തിലധികം വ്യാജ അക്കൗണ്ടുകളായിരുന്നു. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.

വ്യാജ പരസ്യങ്ങള്‍

നടന്മാരുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ കൊണ്ട് വ്യാജ പരസ്യങ്ങള്‍ കൊടുക്കുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ ആളെ വേണം, അല്ലെങ്കില്‍ പെണ്‍കുട്ടികളെ വശത്താക്കാന്‍ വേണ്ടിയൊക്കെയാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.

ഫഹദിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടത്

നടന്‍ ഫഹദ് ഫാസിലിന്റെ പേരിലും പ്രചരിച്ചിരുന്നത് ഫഹദിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ പറ്റിയ കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചായിരുന്നു. അതിന് വേണ്ടി ഫഹദിന്റെ ചെറുപ്പത്തിലെ ചിത്രവും ഉപയോഗപ്പെടുത്തിയിരുന്നു.

മേല്‍വിലാസം വ്യാജമായിരുന്നു

ഫഹദിന്റെ പേരില്‍ കാണാപ്പെട്ട വ്യാജ അക്കൗണ്ട് എടുക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡിലെ മേല്‍വിലാസം വ്യാജ പേരിലുള്ളതായിരുന്നു.

ഒന്നും അറിയാതെ ആരാധികമാര്‍

യുവ നടന്മാരോടുള്ള ആരാധന മൂത്ത് ആരാധികര്‍ അങ്ങേ തലക്കല്‍ യഥാര്‍ത്ഥ നടനാണെന്ന് കരുതി രാത്രി കാലങ്ങളില്‍ ചാറ്റിങ്ങാണ്. ആരും കൂടുതലായി ഒന്നും അന്വേഷിക്കുന്നില്ല എന്നത് തട്ടിപ്പുകളുടെ ആക്കം കൂട്ടുകയാണ്.

English summary
Identify the deafness hidden in social media!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam