twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?

    By Aswathi
    |

    അറുപത്തിരണ്ട് വയസ്സുള്ള മമ്മൂട്ടിയും അമ്പത്തി മൂന്ന് വയസ്സുള്ള മോഹന്‍ലാലും കോളേജ്പയ്യന്‍സിന്റെ ഗെറ്റപ്പില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ര കൗതുകമുള്ള കാര്യമല്ല. പക്ഷെ അതേ മേഖലയില്‍ ജോലിചെയ്യുന്ന മുപ്പത്തിയഞ്ചുകാരനായ താരം വൃദ്ധനായാല്‍ എങ്ങനെയിരിക്കും. അതിനിപ്പോഴെന്താ സിനിമയല്ലേ. അറുപതുകാരന് പതിനാറുകാരനാവാം, പതിനാറുകാരന് അറുപതുകാരനുമാവാം. എല്ലാം മേക്കപ്പ്മാന്റെ കഴിവുപോലെയിരിക്കും,

    പക്ഷെ താഴെക്കാണുന്ന ഈ താരത്തെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ. സൂക്ഷിച്ചു നോക്കൂ, ബാലതാരമായി മലയാളത്തിലെത്തി വളര്‍ന്നപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ വിനീത് കുമാറിന്റെ മുഖഛായയില്ലേ. അതെ വിനീത് കുമാര്‍ തന്നെ. ഒരു യാത്രയില്‍ എന്ന ഹ്രസ്വ ചിത്രത്തിലെ വിനീതിന്റെ വേഷമാണിത്.

     Vineeth Kumar

    നാലു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായി 2013ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു യാത്രയില്‍. മേജര്‍ രവി നേതൃത്വം നല്‍കിയ ഈ സംരഭത്തില്‍ അദ്ദേഹമുള്‍പ്പെടെ നാലു സംവിധായകരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഹണിമൂണ്‍, ഐ ലൗ മൈ അപ്പ, മരിച്ചവരുടെ കടല്‍, അമ്മ എന്നവയാണ് ചിത്രങ്ങള്‍. ഇതില്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത മരിച്ചവരുടെ കടല്‍ എന്ന ചിത്രത്തിലാണ് വിനീത് അഭിനയിച്ചത്. രമ്യ നമ്പീശനായിരുന്നു നായിക.

    ഹണിമൂണ്‍ എന്ന ചിത്രം രാജേഷ് അമനക്കരയും ഐ ലവ് മൈ പപ്പ മാത്യൂസം സംവിധാനം ചെയ്തു. വിനീതിന് പുറമെ ലക്ഷ്മി ഗോപാല സ്വാമി, ജനാര്‍ദ്ദനന്‍, സുകുമാരി, മാസ്റ്റര്‍ വിവസ്, ജയന്‍ ചേര്‍ത്ത, കണ്ണന്‍ പട്ടാമ്പി, പൂജ തുടങ്ങിയവരും അഭിനയിച്ചു.

    English summary
    Can you identify who is this actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X