»   » ഇടി എന്ന് പറഞ്ഞാല്‍ എജ്ജാതി ഇടിയാ, പൊറോട്ട അടിക്കുന്നത് പോലുള്ള ഇടി; കാണൂ

ഇടി എന്ന് പറഞ്ഞാല്‍ എജ്ജാതി ഇടിയാ, പൊറോട്ട അടിക്കുന്നത് പോലുള്ള ഇടി; കാണൂ

Posted By:
Subscribe to Filmibeat Malayalam

ഹ്രസ്വ ചിത്രങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഒരു ചെറിയ കഥ, വലിയ സന്ദേശം.. മനോഹരമായ ആവിഷ്‌കാരം.. കുറച്ച് ത്രില്ലും സസ്‌പെന്‍ലും.. ഫീച്ചര്‍ ചിത്രങ്ങളെ പോലും പിന്നിലാക്കുന്ന അത്തരം ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലിതാ ഒരു ഷോര്‍ട് ഫിലിം കൂടെ, ഇടിയന്‍ കര്‍ത്ത!!

ഒരു റിട്ടേര്‍ഡ് പൊലീസ് ഓഫീസറുടെ ഭൂതകാലവും വര്‍ത്തമാനകാലവുമാണ് കഥയില്‍ പറയുന്നത്. ഇടിയന്‍ കര്‍ത്ത സര്‍വ്വീസിലിരിക്കുമ്പോള്‍ ചെയ്ത ഒരു ചെയ്തിക്ക് റിട്ടേര്‍മെന്റായി പത്ത് - പതിനഞ്ച് കൊല്ലം കഴിഞ്ഞ് കിട്ടുന്ന ഇടിയുടെ സസ്‌പെന്‍സാണ് ഇടിയന്‍ കര്‍ത്ത എന്ന ചിത്രം. നല്ല ഹാസ്യം നിറഞ്ഞൊരു ക്ലൈമാക്‌സ് ചിത്രത്തിന്റെ മികവ് കൂട്ടുന്നു.

idiyan

അബു വളയംകുളം ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കിസ്മത്ത്, ആന്‍ മരിയ കലിപ്പിലാണ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അബു. വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. എച്ച്ഒസി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിജയ് കൃഷ്ണനും പ്രശാന്ത് മോഹനും ദീപക് രവിയും വികെ രാകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.
സ്റ്റീവ് ബെഞ്ചമിന്‍ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത് സൂരജ് എസ് കുറുപ്പാണ്. 13 മിനിട്ട് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിച്ച മന്‍സൂര്‍ മാത്തൂട്ടിയും പ്രശംസ അര്‍ഹിക്കുന്നു. ഇനി ചിത്രം കണ്ടു നോക്കാം...

English summary
Idiyan Kartha Malayalam Short Film Retired Life Of Constable Idiyan Kartha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X