വിവസ്ത്രയാവാന്‍ ഇനിയും തയ്യാര്‍; ശ്വേത മേനോന്‍
വിവാദങ്ങള്‍ക്കിടയില്‍ പിറന്നുവീണ കളിമണ്ണ് കൊണ്ട് ശ്വേത മേനോന്‍ പുതിയ കുറെ ഉറച്ച തീരുമാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ആവശ്യമെന്ന് വന്നാല്‍ ഇനിയും ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ശ്വേത പറയുന്നത്.
സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ജോലിയാണെന്നും ജോലിയുടെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കേണ്ടതില്‍ നാണിക്കേണ്ടതില്ലെന്നുമാണ് ശ്വേതയുടെ പക്ഷം. എനിക്കും ഒരു സ്ത്രീക്കെന്ന പോലെ നാണമൊക്കെയുണ്ട്. വീട്ടില്‍ അടച്ചിരിക്കുന്നതാണ് നാണമങ്കില്‍ അത് കൃത്രിമമാണെന്നാണ് ശ്വേത പറയുന്നത്. ജോലിയില്‍ നാണിക്കേണ്ടതില്ല.

ജോലിയില്‍ ഇത്തിരി ആത്മാര്‍ത്ഥ കാണിക്കുക മാത്രമാണത്രെ താരം ചെയ്യുന്നത്. അഭിനയത്തേക്കാള്‍ ഇഷ്ടം ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കാനാണന്നും ശ്വേത പറഞ്ഞു. സിനിമയ്ക്ക് വേണ്ടി അഭിനയിക്കുമ്പോള്‍ നമുക്ക് വ്യക്തിത്വമില്ല. കഥാപാത്രങ്ങളായി മാറുകയാണ്. ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വ്യക്തിത്വം പുറത്തു വരുന്നു. ശ്വേത പറയുന്നു.


Click it and Unblock the Notifications











