എന്നെ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് ഫര്‍ഹാന്‍ ഫാസില്‍

By Aswathi

ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച നടനാണ് ഫര്‍ഹാന്‍ ഫാസില്‍. ഫാസിലിന്റെ മകന്‍, ഫഹദ് ഫാസിലിന്റെ അനുജന്‍ എന്ന നിലയിലുള്ള സ്വീകരണം മലയാളികള്‍ ഫര്‍ഹാന്‍ ഫാസിലിന് നല്‍കിയിരുന്നു. ആ പ്രതീക്ഷ മുന്‍നിര്‍ത്തി തന്നെ ഫര്‍ഹാന്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെത്തി.

ഫര്‍ഹാന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വിവരമൊന്നും വന്നിട്ടില്ല. പഠനം തുടരുകയാണോ സിനിമയിലേക്ക് തിരിച്ചുവരുമോ എന്നൊന്നും ഫര്‍ഹാനും അറിയിച്ചിട്ടില്ല. ഒരു പക്ഷെ ചിലപ്പോള്‍ ജ്യേഷ്ടനെ പോലെ ഒരു ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാം.

farhan-fazil

ഇപ്പോള്‍ വിഷയം അതൊന്നുമല്ല. മുന്നില്‍ വന്നു നില്‍ക്കുന്ന വാലന്റെന്‍സ് ഡേയാണ്. ആരോടു പ്രണയം തോന്നിയാലും അത് തുറന്നു പറയാനുള്ള അവസരം. ഫര്‍ഹാന്‍ ഫാസിലിനോട് ആര്‍ക്കെങ്കിലും പ്രണയം തോന്നുന്നുണ്ടെങ്കില്‍ ഇപ്പോള്‍ പറയം.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫര്‍ഹാന്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. വാലന്റെന്‍സ് ഡേയ്ക്ക് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ആരെങ്കിലും എന്ന രഹസ്യമായി പ്രണയിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം എന്നാണ് ഫര്‍ഹാന്റെ പോസ്റ്റ്.

പ്രണയരംഗങ്ങള്‍ അധികമൊന്നും കാണിച്ചില്ലെങ്കിലും തീവ്രമായ ഒരു പ്രണയം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. അതുപോലെ ആരോടെങ്കിലും പ്രണയം പ്രപ്പോസ് ചെയ്തിട്ടുണ്ടോ എന്ന് മുമ്പൊരിക്കല്‍ ചോദിച്ചപ്പോള്‍, എനിക്ക് പ്രണയം തോന്നിയാല്‍ ഞാനൊരിക്കലും തുറന്ന് പറയില്ലെന്നായിരുന്നു ഫര്‍ഹാന്റെ മറുപടി. സ്റ്റീവ് ലോപ്പസിനെ പോലെ വ്യത്യസ്തമായി പ്രപ്പോസ് ചെയ്യുമെന്നാണ് ഫര്‍ഹാന്‍ പറഞ്ഞത്. എന്തായാലും ഒരു പ്രണയത്തിന്റെ മണമടിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X