കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍: ശാലിന്‍
ബാലതാരമായി സിനിമയിലെത്തിയതാണ് ശാലിന്‍. പക്ഷെ ശാലിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഓട്ടോഗ്രാഫ് എന്ന സീരിയിലിലൂടെയാണ്. മല്ലു സിംഗ്, വിശുദ്ധന്‍, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വിശുദ്ധന ശേഷം സിനിമയ്ക്ക് ചെറിയ ഇടവേള നല്‍കിയ ശാലിന്‍ ഇപ്പോള്‍ നായികയായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണത്രെ.
ഒരുപാട് തിരക്കഥകള്‍ കേട്ടു. മിക്കതും തമിഴില്‍ നിന്നാണെന്നും ശാലിന്‍ പറഞ്ഞു. തമിഴിലാകുമ്പോള്‍ അല്പം ഗ്ലാമറസ്സാകേണ്ടി വരില്ലേ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ അത്തരം റോളുകള്‍ ചെയ്യുന്നതില്‍ മടിയില്ലെന്നായിരുന്നു ശാലിന്റെ പ്രതികരണം.
ഞാന്‍ ഒരു നടിയാണ്. കഥാപാത്രത്തിന് അനിയോജ്യമായി ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യും. ആദ്യം സീരിയല്‍ കഥാപാത്രം വന്നപ്പോള്‍ മുടിവെട്ടാന്‍ പറഞ്ഞു. ഞാനത് ചെയ്തു. എന്റര്‍ടൈന്‍മെന്റ് നായിക എന്നതിലുപരി അഭിനേത്രി ആയി അംഗീകരിക്കപ്പെടാനാണ് ഇഷ്ടം. ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാനായി ഗ്ലാമര്‍ ചെയ്യില്ല. കഥയുടെ ആവശ്യത്തിനായി ഗ്ലാമര്‍ ചെയ്യണമെങ്കില്‍ ചെയ്യണം. അല്ലെങ്കില്‍ ഈ പണിയ്ക്ക് വരേണ്ടല്ലോ എന്നാണ് ശാലിന്‍ ചോദിക്കുന്നത്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ ചുംബനത്തിനും മടിയില്ല.

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
ശാലിന്‍ സോയ എന്നാണ് ശരിയായ പേര്. ശാലിന്‍ എന്നും ശാലു എന്നും ക്രെസ്‌ന എന്നും അടുപ്പമുള്ളവര്‍ വിളിക്കും.

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്ന് പറയും. റോള്‍ മോഡല്‍ ആരാണെന്ന് ചോദിച്ചാലും ഉത്തരം മോഹന്‍ലാല്‍. അദ്ദേഹം ലൈഫിനെ കാണുന്ന രീതി, അപ്രോച്ച് ചെയ്യുന്ന രീതി എന്നിവയൊക്കെ ഭയങ്കര ഇഷ്ടമാണത്രെ.

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
സിനിമയില്ലെങ്കില്‍ മറ്റെന്ത് എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അഭിനയമല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍ ഞാനുണ്ടാവും. എഴുതാനിഷ്ടമാണത്രെ ശാലിന്

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
ഇപ്പോള്‍ പുതിയ സിനിമകള്‍ ഒന്നുമില്ല. നായികയായി തിരിച്ചുവരാന്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളായി ധാരാളം തിരക്കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും മികച്ചതൊന്ന് തിരഞ്ഞെടുത്ത് നായികയായി തിരിച്ചുവരുമെന്നും ശാലിന്‍ പറഞ്ഞു.

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
ഒരുപാട് തിരക്കഥകള്‍ കേട്ടു. മിക്കതും തമിഴില്‍ നിന്നാണെന്നും ശാലിന്‍ പറഞ്ഞു. തമിഴിലാകുമ്പോള്‍ അല്പം ഗ്ലാമറസ്സാകേണ്ടി വരില്ലേ എന്ന് ചോദിച്ചപ്പോള്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ അത്തരം റോളുകള്‍ ചെയ്യുന്നതില്‍ മടിയില്ലെന്നായിരുന്നു ശാലിന്റെ പ്രതികരണം. കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബന രംഗങ്ങള്‍ക്കും മടിയില്ല

കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചുംബിക്കാനും ഗ്ലാമറാകാനും തയ്യാര്‍
പ്ലസ് ടു കഴിഞ്ഞു. പഠിച്ച് എന്തായാലും ഇനി ഡോക്ടറോ എന്‍ജിനിയറോ ആകാന്‍ താത്പര്യമില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കാനാണ് താത്പര്യമെന്നും ശാലിന്‍ പറഞ്ഞു.


Click it and Unblock the Notifications











