twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലില്ലെങ്കില്‍ ഇയ്യോബിന്റെ പുസ്തകം ഇല്ല: അമല്‍

    By Aswathi
    |

    ഛായാഗ്രഹകനായാണ് അമല്‍ നീരദിന്റെയും തുടക്കം. 'ബിഗ് ബി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി. തുടര്‍ന്ന് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറും ബാച്ചിലര്‍ പാര്‍ട്ടിയുമെല്ലാം വിമര്‍ശനങ്ങള്‍ക്കൊണ്ട് മൂടപ്പെട്ടു. പക്ഷെ 'അഞ്ചു സുന്ദരികള്‍'ക്ക് ശേഷം കഥയാകെ മാറി. ഇപ്പോള്‍ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ അമല്‍ നീരദ് സംവിധാന നിരയില്‍ തന്റെ സ്ഥാനം കണ്ടെത്തി.

    ഈ വര്‍ഷത്തെ മികച്ചതില്‍ മികച്ച സിനിമ എടുത്തു നോക്കിയാലും ഇയ്യോബിന്റെ പുസ്തകമുണ്ടാകും. കാഴ്ചക്കാരന്റെ കണ്ണുകള്‍ക്ക് ഒരു പുതിയ അനുഭവമാണ് ഇയ്യോബിന്റെ പുസ്തകം തുറക്കുമ്പോള്‍ ലഭിയ്ക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അഭിനന്ദനത്തിന് അര്‍ഹരാണ്. ലാല്‍, ലെന, റീനു മാത്യു, പത്മപ്രിയ, ചെമ്പന്‍ വിനോദ്, ജയസൂര്യ, ഫഹദ് ഫാസില്‍, ഇഷ ഷെര്‍വാണി, ജീനു ജോസഫ് അങ്ങനെ എല്ലാവരും.

    amal-fahad

    ഫഹദിനെയും ജയസൂര്യയെയും ഒഴിയെ മറ്റെല്ലാവരെയും തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് അമല്‍ പറഞ്ഞു. പക്ഷെ ചിത്രീകരണം തുടങ്ങുമ്പോഴേക്കും ഫഹദുമായി നന്നായി അടുത്തു. ആ സൗഹൃദമാണ് സിനിമയുടെ വിജയത്തിന്റെ ഒരു രഹസ്യം. പിന്നെ രണ്ടാമത്തെ കാര്യം, ഫഹദ് ഫാസില്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇയ്യോബിന്റെ പുസ്തകം ഉണ്ടാകുമായിരുന്നില്ലെന്നാണ് അമല്‍ പറയുന്നത്.

    <strong>Read More: അലോഷിയുടെ ഒറ്റയാള്‍ പോരാട്ടം</strong>Read More: അലോഷിയുടെ ഒറ്റയാള്‍ പോരാട്ടം

    അതൊരിക്കലും അലോഷി എന്ന കഥാപാത്രത്തെ ഉദ്ദേശിച്ച് മാത്രമല്ല. അലോഷി എന്ന കഥാപാത്രത്തിന് വേണ്ടി ഫഹദ് ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അലോഷി ഫഹദിന്റെ കരിയറില്‍ ഒരു നാഴിക കല്ലായി മാറട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥന. അതിനെല്ലാം അപ്പുറം, ഫഹദ് ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇയ്യോബിന്റെ പുസ്തകം ഉണ്ടാകുമായിരുന്നില്ല. സിനിമയുടെ സാമ്പത്തിക ചെലവ് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫഹദ് നിര്‍മാതാവ് കൂടെയാകുന്നത്- അമല്‍ നീരദ് പറഞ്ഞു.

    English summary
    If Fahad Fazil is not with us the movie Iyyobinte Pusthakam will not happen said Amal Neerad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X