കാമസൂത്ര പരസ്യത്തില്‍ ഇനിയും അഭിനയിക്കും: ശ്വേത മേനോന്‍

By Aswathi

സിനിമയിലെ കഥാപാത്രങ്ങളെ ചൊല്ലിയും അല്ലാതെയും ശ്വേത മേനോന്‍ എന്ന നടിയും എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ്. തന്നെ വിമര്‍ശിക്കുന്നവരുടെ വാക്കുകള്‍ക്ക് ശ്വേത ഒട്ടും പ്രധാന്യം നല്‍കുന്നുമില്ല. കളിമണ്ണ് എന്ന ചിത്രത്തിലെ പ്രസവം വിവാദമായതും അതിനോടുള്ള ശ്വേതയുടെ പ്രതികരണവും മലയാളി പ്രേക്ഷകര്‍ കണ്ടതാണ്. തുടര്‍ന്നാണ് വള്ളം കളി കാണാന്‍ പോയതും അവിടെ ചില്ലറ വിവാദങ്ങളുണ്ടായതും.

അതിനൊക്കെ മുമ്പേ ശ്വേത അഭിനയിച്ച കാമസൂത്രയുടെ പരസ്യവും വിവാദമായിരുന്നു. ശ്വേതയുടെ 90 കളില്‍ ഇറങ്ങിയ കാമസൂത്ര ഗര്‍ഭനിരോധന ഉറയുടെ പരസ്യം ഹിറ്റായിരുന്നു. ഒരു മോഡലെന്ന നിലിയില്‍ ശ്വേത മനോഹരമാക്കിയ ഈ പരസ്യം പിന്നീട് താരത്തിന് തന്നെ പാരയാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ശ്വേതയുടെ 'തൊലിക്കട്ടിയുടെ' ഏഴയലത്തുവരില്ല.

swetha-menon

ഗൂഗിഌന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസിലെ ഹാങ് ഔട്ടില്‍ ശ്വേത ഇതിന് മറുപടി നല്‍കി. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലേ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് മറുപടി പറയാന്‍ ശ്വേതയ്ക്ക് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. ഇല്ലെന്ന് മാത്രമല്ല, ഒരു അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്നും ശ്വേത പറഞ്ഞു.

ഗ്ലാമര്‍ റോള്‍ എടുത്ത് അഭിനയിക്കണമെന്ന് വിചാരിച്ചല്ല താന്‍ എടുക്കുന്നതെന്നും എന്റെ കഥാപാത്രത്തിന് സിനിമയില്‍ എന്ത് പ്രാധാന്യമെന്ന് മാത്രമെ നോക്കാറുള്ളുവെന്നും ശ്വേത പറയുന്നു. കളിമണ്ണ് സിനിമയില്‍ വിവാദമാകേണ്ട ഒന്നും ഉണ്ടായിരുന്നില്ല. തന്റെ തുറന്നു പറച്ചിലാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ശ്വേത പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X